Kerala

കാസർഗോഡ് ഊരുവിലക്ക്; രണ്ട് സിപിഎം പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 9 പേര്‍ക്കെതിരേ കേസ്

കാസർഗോഡ്: കാസർഗോഡ് പാലായിയിൽ ഊരുവിലക്കിയതിനെതിരേ കേസ്. വയോധികയുടെ പറമ്പിൽ നിന്ന് തെങ്ങ് പറിക്കുന്നത് സിപിഎം പ്രവർത്തകർ തടഞ്ഞതിനെ തുടർന്ന് 3 പരാതികളാണ് നീലേശ്വരം പൊലീസിന് ലഭിച്ചത്. തുടർന്ന് 2 സിപിഎം ബ്രാഞ്ച് അംഗങ്ങൾ ഉൾപ്പെടെ 9 പേർക്കെതിരേ കേസെടുക്കുകയായിരുന്നു. സ്ഥലം ഉടമ എം.കെ. രാധയുടെ കൊച്ചുമകള്‍ അനന്യ, തെങ്ങു കയറ്റ തൊഴിലാളി ഷാജി എന്നിവര്‍ നല്‍കിയ പരാതികളില്‍ 8 പേര്‍ക്കെതിരെയും അയല്‍വാസി ലളിത നല്‍കിയ പരാതിയില്‍ തെങ്ങുകയറ്റ തൊഴിലാളിക്ക് എതിരെയുമാണ് കേസ്.

പറമ്പില്‍ നിന്ന് തേങ്ങയിടുന്നത് സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞെന്നാണ് പരാതിയില്‍ പറയുന്നത്. ശനിയാഴ്ച തെങ്ങില്‍ കയറാനെത്തിയ തൊഴിലാളിയെ തടഞ്ഞതായും പറയുന്നു. പാലായി റഗുലേറ്റർ കം ബ്രിഡ്ജ് നിർമാണവുമായി ബന്ധപ്പെട്ട് 2016 മുതൽ പ്രദേശം സംഘർഷാവസ്ഥയിലാണ്. സമീപത്തെ റോഡ് നിർമാണത്തിന് സ്ഥലം വിട്ടുനൽകാത്തതിനാൽ നിയമപരമായ കേസുകൾ നിലനിൽക്കുന്നുണ്ട്.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ