ഹാക്കിങ്ങല്ല; രാഹുലിന്‍റെ വിഡിയോ സിപിഎം പേജിൽ അപ്‌ലോഡ് ചെയ്തത് അഡ്മിൻ 
Kerala

ഹാക്കിങ്ങല്ല; രാഹുലിന്‍റെ വിഡിയോ സിപിഎം പേജിൽ അപ്‌ലോഡ് ചെയ്തത് അഡ്മിൻ

സംഭവത്തിൽ സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റിയോട് വിശദീകരണം തേടി

പത്തനംതിട്ട: പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പ്രചാരണ വിഡിയോ പത്തനംതിട്ട സിപിഎമ്മിന്‍റെ ഫെയ്സ്ബുക് പേജിൽ വന്ന സംഭവം ഹാക്കിങ്ങല്ലെന്ന് കണ്ടെത്തൽ. ഇതോടെ ഗ്രൂപ്പ് അഡ്മിൻമാരിലൊരാളാണ് വീഡിയോ അപ്‌ലോഡ് ചെയ്തതെന്ന് വ്യക്തമായി.

വിഡിയോ വന്ന സംഭവം ഹാക്കിങ് ആണെന്നായിരുന്നു ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനുവിനെ വിശദീകരണം. സംഭവത്തിൽ പൊലീസിൽ പരാതി നൽകുമെന്ന് അറിയിച്ചിരുന്നെങ്കിലും സിപിഎം നേതാക്കളാരും പൊലീസിനെ സമീപിച്ചിട്ടില്ല. വിഡിയോ വന്നതിനു പിന്നാലെ ജില്ലാ കമ്മിറ്റി അഡ്മിൻ പാനൽ അഴിച്ചു പണിതു. സംഭവത്തിൽ സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റിയോട് വിശദീകരണം തേടി.

പരാതി നൽകിയതിൽ കാലതാമസം; നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീം കോടതി

വാട്സാപ്പ് സ്വകാര്യതാ നയങ്ങൾ ലംഘിക്കുന്നു; 'മെറ്റ'യ്ക്ക് 213.14 കോടി രൂപ പിഴയിട്ട് ഇന്ത്യ

നഴ്സിങ് വിദ‍്യാർഥിനിയുടെ മരണം: കോളെജ് അധികൃതരുടെ വാദം പൂർണമായും തള്ളി അമ്മുവിന്‍റെ കുടുബം

കാലുവേദനയുമായി വന്ന യുവതിക്ക് ലഭിച്ചത് മാനസിക രോഗത്തിനുളള ചികിത്സ; യുവതി മരിച്ചു

പാലക്കാട് നിശബ്ദ പ്രചാരണം; വോട്ടെടുപ്പ് ബുധനാഴ്ച