Thiruvananthapuram Medical College 
Kerala

തിരുവനന്തപുരം മെഡിക്കൽ കോളെജിൽ തോക്കുമായെത്തിയ ക്രിമിനൽ കേസ് പ്രതി ഓടി രക്ഷപെട്ടു

അത്യാഹിതവിഭാഗത്തിലുള്ള കൂട്ടുകാരനെ തേടിയാണ് ഇയാൾ എത്തിയത്

തിരുവനന്തപുരം: മെഡിക്കൽ കോളെജ് ആശുപത്രിയിൽ എയർപിസ്റ്റളുമായി എത്തിയയാൾ ഓടി രക്ഷപ്പെട്ടു. കല്ലമ്പലം സ്വദേശി സതീഷ് സ്രാവണാണ് ആശുപത്രിയിൽ തോക്കുമായി അത്യാഹിത വിഭാഗത്തിൽ കയറുകയായിരുന്നു. സതീഷ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

ഇയാൾക്കായുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു.അത്യാഹിതവിഭാഗത്തിലുള്ള കൂട്ടുകാരനെ തേടിയാണ് ഇയാൾ എത്തിയത്. അത്യാഹിത വിഭാഗത്തിൽ ബഹളം വച്ചതിനെ തുടർന്ന് സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ ഇയാളെ കയറ്റി വിടുകയായിരുന്നു.

രണ്ടാമത്തെ വാതിലിൽ പരിശോധനയ്ക്ക് നിന്ന സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥനാണ് ഇയാൾ ഒളിപ്പിച്ചിരുന്ന പിസ്റ്റൾ കണ്ടെത്തിയത്. ഇത് പിടിച്ചു വാങ്ങി. ഈ സമയം ഇയാൾ ഓടി രക്ഷപ്പെട്ടു. പിസ്റ്റൾ പോലീസിന്റെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സംസ്ഥാന അധ‍്യക്ഷൻ പാലക്കാട് തമ്പടിച്ചതുകൊണ്ട് വിജയിക്കാൻ കഴിയില്ല, സ്ഥാനാർഥി നിർണയത്തിൽ പാളിച്ചകളുണ്ടായി: സുരേന്ദ്രൻ തരൂർ

ഇന്ത്യ ഒരു ദിവസം കൊണ്ട് 64 കോടി വോട്ടുകൾ എണ്ണി, കാലിഫോർണിയയിൽ ഇപ്പോഴും തീർന്നിട്ടില്ല പ്രശംസിച്ച് ഇലോൺ മസ്ക്

ഇന്ത‍്യ കൂറ്റൻ സ്കോറിലേക്ക്; 38 വർഷത്തെ റെക്കോർഡ് തകർത്ത് ജയ്സ്വാൾ- രാഹുൽ സഖ‍്യം

ആനകൾക്ക് കുറി തൊടീക്കുന്നതിന് വിലക്കേർപ്പെടുത്തി ഗുരുവായൂർ ക്ഷേത്രം

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം