പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഡോ. പി. സരിന്റെ സ്ഥാനാർഥിത്വത്തിനെതിരേ വിമർശനവുമായി സിപിഎം വഞ്ചിയൂർ ഏരിയാ സമ്മേളനം. ഇന്നലെ വരെ കോൺഗ്രസ് പ്രവർത്തകനായിരുന്ന ആളാണ് സരിനെന്നും അൻവർ പാർട്ടിക്കെതിരേ തിരിഞ്ഞത് മറക്കരുതെന്നുമായിരുന്നു പ്രധാന വിമർശനം. സരിന്റെ സ്ഥാനാർഥിത്വം പാർട്ടി സ്വീകരിച്ച അടവു നയത്തിന്റെ ഭാഗമാണെന്നായിരുന്നു വിമർശനത്തിന് ജില്ലാ കമ്മിറ്റിക്ക് വേണ്ടി കടകംപള്ളി സുരേന്ദ്രൻ മറുപടി നൽകിയത്.