Kerala

അറബിക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു: വരും മണിക്കൂറുകളിൽ തീവ്ര ന്യൂനമർദമായി മാറിയേക്കും

തിരുവനന്തപുരം: ‌‌തെക്ക് - കിഴക്കൻ അറബിക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് ന്യൂനമർദമായി ശക്തിപ്രാപിക്കുമെന്നാണ് നിഗമനം. തുടർന്നുള്ള 48 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദമായി മാറാനുള്ള സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

അതേസമയം, സംസ്ഥാനത്ത് കാലവർഷം ശക്തി പ്രാപിക്കാൻ ഇനിയും വൈകുമെന്നാണ് വിലയിരുത്തൽ. ലക്ഷദ്വീപിലെ മിനിക്കോയ് തീരത്തായുള്ള കാലവർഷത്തിന് കാര്യമായ പുരോഗതിയില്ല. തെക്ക് - പടിഞ്ഞാറൻ കാറ്റിന്‍റെ ഗതി ഇനിയും അനുകൂലമാകാത്തതിനാലാണ് കാലവർഷം കേരളത്തിലെത്താൻ വൈകുന്നത്.

അതേസമയം, മോശം കാലാവസ്ഥയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ലക്ഷ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

കേന്ദ്രകാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിപ്പു പ്രകാരം സംസ്ഥാനത്ത് അടുത്ത 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്.

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെലോ അലർട്ട് പ്രഖാപിച്ചിട്ടുണ്ട്

07-06 -2023: പത്തനംതിട്ട, ആലപ്പുഴ

08-06 -2023: ആലപ്പുഴ, എറണാകുളം

09-06 -2023: തിരുവനന്തപുരം, കൊല്ലം

എ.കെ. ശശീന്ദ്രൻ മന്ത്രി സ്ഥാനം ഒഴിയാൻ ശരദ് പവാർ ആവശ്യപ്പെട്ടേക്കും

ലബനനിൽ വീണ്ടും സ്ഫോടനം; ഇത്തവണ വോക്കി ടോക്കി

ജമ്മു കശ്മീരിൽ 59% പോളിങ്

മലപ്പുറം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചു

അജ്മൽ കാറിന്‍റെ ഇൻഷുറൻസ് പുതുക്കിയത് അപകടശേഷം