Kerala

കേരളത്തിൽ നിന്നും വിയറ്റ്നാമിലേക്ക് നേരിട്ട് വിമാന സർവീസ്; ബന്ധം ശക്തിപ്പെടുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിയറ്റ്നാമിലേക്ക് കേരളത്തിൽ നിന്നും നേരിട്ട് വിമാന സർവീസുകൾ ആരംഭിക്കുമെന്ന് ഇന്ത്യയിലെ വിയറ്റ്നാം സ്ഥാനപതി ന്യൂയെൻ തൻ ഹായ്. മുഖ്യമന്ത്രി പിണറായി വിജയനുമായി ക്ലിഫ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ച്ചയ്ക്കു ശേഷമാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. വിയറ്റ്നാമിലേക്ക് വിമാന സർവീസുകൾ ആരംഭിക്കുന്നത് വിവിധ മേഖലകളിൽ 2 പ്രദേശങ്ങൾക്കും അത് ഗുണകരമീവുമെന്ന് വിയറ്റ്നാം സ്ഥാനപതി അഭിപ്രായപ്പെട്ടു.

കൊച്ചിയിൽനിന്നു വിയറ്റ്നാം സിറ്റിയായ ഹോ ചിമിനിലേക്കു നേരിട്ട് വിമാനം ആരംഭിക്കുന്നത് വിയറ്റ്നാമുമായുള്ള ബന്ധം ശക്തിപ്പെടുമെന്ന് മുഖ്യമന്ത്രിയും പ്രതികരിച്ചു. ദക്ഷിണ വിയറ്റ്നാമിലെ ചില പ്രവിശ്യകളുമായി കേരളം ഇതിനോടകം ബന്ധം സ്ഥാപിച്ചിട്ടുണ്ട്. ബെൻ ട്രെ പ്രവിശ്യ നേതാക്കൾ കേരളം സന്ദർശിച്ചതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു