Driving test പ്രതീകാത്മക ചിത്രം
Kerala

ഡ്രൈവിങ് ടെസ്റ്റ് ഇനി പ്രതിദിനം 100-120 പേർക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റിലെ പരിഷ്കാരത്തിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നതിനെത്തുടർന്ന് ടെസ്റ്റുകളുടെ എണ്ണം 100-120 വരെയായി ഉയർത്തി. ഒരു ദിവസം 50 പേർക്കു മാത്രം ഡ്രൈവിങ് ടെസ്റ്റ് നടത്തിയാൽ മതി എന്ന നിർദേശത്തിനെതിരേയാണു വ്യാപക പ്രതിഷേധമുണ്ടായത്. കഴിഞ്ഞ ദിവസം ആർടിഒമാരുടെയും ജോയിന്‍റ് ആർടിഒമാരുടെയും ഓൺലൈൻ യോഗം വിളിച്ചായിരുന്നു മന്ത്രിയുടെ ഈ പ്രഖ്യാപനം. തുടർന്ന് ആർടിഒമാർ എല്ലാ ഓഫിസുകളിലേക്കും സന്ദേശം കൈമാറിയിരുന്നു.

കോഴിക്കോട് പ്രതിഷേധക്കാർ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്‍റെ കോലം കത്തിക്കുന്നതുവരെ പ്രതിഷേധം എത്തിയിരുന്നു. സ്ലോട്ട് ബുക്ക് ചെയ്ത എല്ലാവർക്കും ടെസ്റ്റിന് അവസരം നൽകാനാണ് പുതിയ തീരുമാനം.

അതേസമയം, ഡ്രൈവിങ് ടെസ്റ്റിൽ നിർദേശിച്ച മാറ്റങ്ങൾ നടപ്പാക്കാൻ തീരുമാനമെടുത്തിരുന്നില്ലെന്നും യോഗത്തിലെ ചർച്ചകൾ വകുപ്പിലെ ചില ഉദ്യോഗസ്ഥർ ചോർത്തി നൽകിയെന്നും മന്ത്രി കെ.ബി. ഗണേഷ് കുമാർ ആരോപിച്ചു. ഡ്രൈവിങ് സ്കൂൾ കോക്കസും ചില ഉദ്യോഗസ്ഥരും ഒത്തുകളിക്കുകയാണ്. വാർത്ത ചോര്‍ത്തിയവരെ കണ്ടെത്തി നടപടിയെടുക്കും- മന്ത്രി വ്യക്തമാക്കി.

നിലവിലെ ലൈസൻസ് നൽകുന്ന രീതിയെയും മന്ത്രി നിശിതമായി വിമർശിച്ചു. "ആറ് മിനുറ്റ് കൊണ്ടാണ് ഇപ്പോൾ ലൈസൻസ് കൊടുക്കുന്നത്. ഈ ആറ് മിനുറ്റ് കൊണ്ട് നൽകുന്നത് ഡ്രൈവിങ് ലൈസൻസല്ല, ആളുകളെ കൊല്ലാനുള്ള ലൈസൻസാണ്. ഡ്രൈവിങ് സ്‌കൂളുകൾ ഉൾപ്പെടെ പലരും കള്ളക്കളിയാണ് കളിക്കുന്നത്. ലൈസൻസ് നല്‍കുന്നതില്‍ കള്ളക്കളിയുണ്ട് '- മന്ത്രി പ്രതികരിച്ചു.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ