Kerala

സംസ്ഥാനത്തെ നഴ്‌സിംഗ് വിദ്യാർത്ഥികളുടെ യൂണിഫോം പരിഷ്ക്കരിക്കാന്‍ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്തെ നഴ്‌സിംഗ് വിദ്യാർത്ഥികളുടെ യൂണിഫോം പരിഷ്ക്കരിക്കാന്‍ തീരുമാനം. ഇതുസംബന്ധിച്ച് എസ്എഫ്ഐയും നഴ്‌സിംഗ് സംഘടനകളും ആവശ്യം ഉന്നയിച്ചിരുന്നു. ഇതിനെ തുടർന്ന് ആരോഗ്യ മന്ത്രി വീണ ജോർജിന്‍റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന യോഗത്തിലായിരുന്നു തീരുമാനം.

സർക്കാർ മെഡിക്കൽ കോളെജിലും ഡയറക്‌ടറേറ്റ് ഓഫ് ഹെൽത്ത് സർവീസിന്‍റെയും കീഴിലുള്ള നഴ്‌സിംഗ് സ്കൂളുകളിലേയും വിദ്യാർത്ഥികളുടെ യൂണിഫോമാണ് പരിഷ്ക്കരിക്കുന്നത്.

അടുത്ത അദ്ധ്യയന വർഷം മുതൽ പുതിയ യൂണിഫോം നടപ്പാക്കും. മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥരും സംഘടനാ പ്രതിനിധികളും യോഗം ചേർന്നാണ് തീരുമാനം. ഇതുസംബന്ധിച്ച് പ്രൊപ്പോസൽ സമർപ്പിക്കാന്‍ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടർക്ക് മന്ത്രില നിർദേശം നൽകി.

പ്രിയങ്ക ഗാന്ധിയുടെ പേര് പറഞ്ഞ് കൂട്ടത്തോടെ ചുരം കയറേണ്ടതില്ല; പ്രവർത്തകർക്ക് കർശന നിർദേശവുമായി കെപിസിസി

നവീൻ ബാബുവിന്‍റെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്

ബിജെപിയിൽ കുടുംബ വാഴ്ച; ഝാർഖണ്ഡിൽ സ്ഥാനാർഥി പട്ടിക പുറത്തു വിട്ടതിനു പിന്നാലെ കൂട്ട രാജി

എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല

വായ്പാ തട്ടിപ്പ് ;അങ്കമാലി അർബൻ സഹകരണ സംഘത്തിന്‍റെ മുൻ സെക്രട്ടറി ബിജു ജോസ് അറസ്റ്റിൽ