Sabarimala Rush 
Kerala

പതിനെട്ടാംപടിയുടെ വീതികൂട്ടുന്നത് സംബന്ധിച്ച് പെട്ടെന്ന് തീരുമാനമെടുക്കാനാകില്ല: ദേവസ്വം ബോർഡ്

''ശ​ബ​രി​മ​ല​യി​ലെ തി​ര​ക്കു കു​റ​യ്ക്കാ​ൻ പൊ​ലീ​സും ദേ​വ​സ്വം​ബോ​ർ​ഡും ചേ​ർ​ന്നു പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ക​യാ​ണ്''

തി​രു​വ​ന​ന്ത​പു​രം: പ​തി​നെ​ട്ടാം​പ​ടി​യു​ടെ വീ​തി​കൂ​ട്ടു​ന്ന​ത് സം​ബ​ന്ധി​ച്ച് പെ​ട്ടെ​ന്ന് തീ​രു​മാ​ന​മെ​ടു​ക്കാ​നാ​കി​ല്ലെ​ന്ന് തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. പ്ര​ശാ​ന്ത്. ശ​ബ​രി​മ​ല​യി​ലെ ക്ഷേ​ത്രാ​ചാ​ര​ങ്ങ​ൾ സം​ബ​ന്ധി​ച്ച അ​വ​സാ​ന​വാ​ക്ക് ത​ന്ത്രി​യു​ടെ​താ​ണെ​ന്നും പ്ര​സി​ഡ​ന്‍റ് പ്ര​തി​ക​രി​ച്ചു.

ക്ഷേ​ത്രാ​ചാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യം തീ​രു​മാ​നി​ക്കേ​ണ്ട​ത് ത​ന്ത്രി​യാ​ണ്. പ​തി​നെ​ട്ടാം​പ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഐ​തി​ഹ്യ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളു​ണ്ട്. ആ​ചാ​ര​ത്തി​ൽ മാ​റ്റം​വ​രു​ത്താ​ൻ ദേ​വ​പ്ര​ശ്നം അ​ട​ക്ക​മു​ള്ള​വ വേ​ണം. ത​ന്ത്രി​ക്കു പോ​ലും ഇ​ക്കാ​ര്യ​ത്തി​ൽ പെ​ട്ടെ​ന്നു തീ​രു​മാ​നം എ​ടു​ക്കാ​നാ​കി​ല്ലെ​ന്നും പി.​എ​സ്.​പ്ര​ശാ​ന്ത് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ശ​ബ​രി​മ​ല​യി​ലെ തി​ര​ക്കു കു​റ​യ്ക്കാ​ൻ പൊ​ലീ​സും ദേ​വ​സ്വം​ബോ​ർ​ഡും ചേ​ർ​ന്നു പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ക​യാ​ണ്. നി​ല​വി​ൽ തി​ര​ക്കു കു​റ​യ്ക്കാ​ൻ ക​ഴി​ഞ്ഞു. അ​പ്പാ​ച്ചി​മേ​ട്ടി​ൽ നി​ന്നു നീ​ലി​മ​ല ക​യ​റി വ​രു​മ്പോ​ൾ ഭ​ക്ത​ർ​ക്കു ക്ഷീ​ണ​മു​ണ്ടാ​കും. അ​തു പ​രി​ഹ​രി​ക്കാ​ൻ ആ​റ് ക്യൂ ​കോം​പ്ല​ക്സു​ക​ൾ നി​ർ​മി​ച്ചു. ഓ​രോ കോം​പ്ല​ക്സി​നും മൂ​ന്നു ക്യു​ബു​ക​ളു​ണ്ട്. ഓ​രോ ക്യൂ​ബി​ലും 250 പേ​ർ​ക്ക് ത​ങ്ങാ​നും പ്രാ​ഥ​മി​ക കൃ​ത്യ​ങ്ങ​ൾ നി​ർ​വ​ഹി​ക്കാ​നു​മു​ള്ള സൗ​ക​ര്യ​ങ്ങ​ളു​ണ്ട്. ഭ​ക്ത​ർ​ക്കു സു​ഗ​മ​മാ​യ ദ​ർ​ശ​നം ന​ട​ത്താ​ൻ സൗ​ക​ര്യ​മൊ​രു​ക്കു​ക​യാ​ണു ബോ​ർ​ഡി​ന്‍റെ താ​ൽ​പ്പ​ര്യം. 2017ൽ ​ക്യൂ കോം​പ്ല​ക്സ് കെ​ട്ടി​ട​നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​രു​ന്നു. ഈ ​വ​ർ​ഷ​മാ​ണ് ഈ ​സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ചു തു​ട​ങ്ങി​യ​ത്. നീ​ലി​മ​ല ക​യ​റി വ​രു​ന്ന 4500 ഓ​ളം ഭ​ക്ത​ർ​ക്കു മ​ഴ​യും വെ​യി​ലും കൊ​ള്ളാ​തെ കെ​ട്ടി​ട​ത്തി​ൽ വി​ശ്ര​മി​ക്കാ​നാ​കും.

ബു​ക്കി​ങ് സം​വി​ധാ​ന​ത്തി​ൽ കു​ഴ​പ്പ​മു​ണ്ടെ​ന്നു ക​രു​തു​ന്നി​ല്ല. എ​ന്തു പ്ര​ശ്നം ഉ​ണ്ടെ​ങ്കി​ലും വി​വി​ധ വ​കു​പ്പു​ക​ളു​മാ​യി ആ​ലോ​ചി​ച്ച് പ​രി​ഹാ​രം കാ​ണു​മെ​ന്നും പി.​എ​സ് പ്ര​ശാ​ന്ത് വ്യ​ക്ത​മാ​ക്കി.

ഇന്ത്യ - ചൈന അതിർത്തിയിൽ സേനാ പിന്മാറ്റം പൂർത്തിയായി

സഞ്ജു സാംസണെ രാജസ്ഥാൻ നിലനിർത്തും, ബട്ലറെ ഒഴിവാക്കും

പൊതുമാപ്പ് അവസാനിച്ചതിനു ശേഷം അനധികൃത താമസക്കാരെ നിയമിച്ചാൽ 10 ലക്ഷം ദിർഹം വരെ പിഴ

''മൂവ് ഔട്ട്'': സുരേഷ് ഗോപിക്ക് അവജ്ഞയും ധിക്കാരവുമെന്ന് കെയുഡബ്ല്യുജെ

ലൈംഗികാതിക്രമക്കേസ്: ബാലചന്ദ്ര മേനോന് ഇടക്കാല മുൻകൂർ ജാമ്യം