Sabarimala  
Kerala

ശബരിമല വെർച്വല്‍ ക്യൂ സംവിധാനത്തിൽ ദേവസ്വത്തിന് പിഴവു സംഭവിച്ചതായി പൊലീസ്

പരിധി നിശ്ചയിക്കാതെ ബുക്കിങ്ങെടുത്തു എന്ന് ആരോപണം

സന്നിധാനം: ശബരിമലയിലെ വെർച്വല്‍ ക്യൂ സംവിധാനത്തിൽ പിഴവു സംഭവിച്ചെന്ന് പൊലീസ്. അവസാന ദിവസങ്ങളിൽ പരിധി നിശ്ചയിക്കാതെ വെർച്ചൽ ക്യൂ ബുക്കിങ്ങുകൾ സ്വീകരിച്ച ദേവസ്വം ബോർഡിന്‍റെ നടപടികളിൽ പൊലീസിന് കടുത്ത അതൃപ്തിയുണ്ട്. ഒരു വർഷം മുൻപു വരെ പൊലീസ് കൈകാര്യം ചെയ്ത വെർച്ചൽ ക്യൂ 2022 മാർച്ച് മുതലാണ് ദേവസ്വം ബോർഡ് ഏറ്റെടുത്തത്.

കഴിഞ്ഞ വർഷം മുതലാണ് വിർച്വല്‍ ക്യൂ നിയന്ത്രണം പൊലീസിന്‍റെ കൈയിൽ നിന്നും ദേവസ്വം ബോർഡ് ഏറ്റെടുത്തത്. തുടക്കം മുതലേ ഇതിൽ ശക്തമായ അതൃപ്തിയും പൊലീസ് പ്രകടിപ്പിച്ചു. അവസാനഘട്ടത്തിൽ ഇത്രയധികം സ്ലോട്ടുകൾ നൽകിയ ദേവസ്വം ബോർഡിന്‍റെ മുൻധാരണയില്ലാത്ത പ്രവൃത്തിയാണ് വീണ്ടും കാര്യങ്ങൾ വഷളാക്കിയതെന്നാണ് പൊലീസിന്‍റെ ആരോപണം. പുണ്യം പൂങ്കാവനം അടക്കം പൊലീസ് ശബരിമലയിൽ നടത്തിയ പല പദ്ധതികളും ദേവസ്വം ബോർഡ് ഏറ്റെടുത്തിരുന്നു.

വെർച്വൽ ക്യൂ വഴി മാത്രമല്ലാതെ സ്പോട്ട് ബുക്ക് ചെയ്തും അനേകം പേരാണ് എത്തുന്നത്. പുല്ലുമേട് കാനനപാത വഴിയും ഏറെപ്പേർ സന്നിധാനത്തേക്കൊഴുകുന്നു. ഇന്നലെ മാത്രം ദർശനം നടത്തിയവർ ഒരു ലക്ഷം കടന്നു. പലയിടത്തും കാത്തിരുന്നു മലയിലെത്തുന്ന ഭക്തർക്ക് മണ്ഡല പൂജ കഴിഞ്ഞ് ദർശനം കിട്ടുമോ എന്നാണ് നിലവിലെ ആശങ്ക. എന്നാൽ എല്ലാ ഭക്തർക്കും ദർശനം ഉറപ്പാക്കുമെന്നാണ് ദേവസ്വം ബോർഡ് പറയുന്നത്.

അതേസമയം, ശബരിമല ഭക്തർക്ക് അടിയന്തരമായി സൗകര്യങ്ങൾ ഒരുക്കണമെന്ന് ഹൈക്കോടതി. അവധി ദിനത്തിൽ ശബരിമലയിലെ തിരക്കു സംബന്ധിച്ച് സ്പെഷ്യൽ സിറ്റിങ് നടത്തിയാണ് ഹൈക്കോടതിയുടെ നിർദേശം. കോട്ടയം, പാലാ, പൊൻകുന്നം അടക്കമുള്ള സ്ഥലങ്ങളിൽ തടഞ്ഞുവച്ചിരിക്കുന്ന ഭക്തർക്ക് അടിയന്തരമായി സൗകര്യങ്ങൾ ഒരുക്കാൻ ഹൈക്കോടതി നിർദേശം നൽകി. ഭക്ഷണവും വെള്ളവുമില്ലാത്ത സ്ഥിതിയുണ്ട്. ഇക്കാര്യങ്ങൾ പരിഹരിക്കണം. ആവശ്യമെങ്കിൽ സംസ്ഥാന പൊലീസ് മേധാവി നേരിട്ടിടപെടണം. യാതൊരു ബുക്കിങ്ങുമില്ലാതെ എത്തുന്നവരെ കടത്തിവിടുന്ന കാര്യത്തിൽ കർശന നിയന്ത്രണങ്ങൾ വേണം. പൊൻകുന്നത്ത് സൗകര്യങ്ങളില്ലെന്ന പരാതികൾക്കിടയിലാണ് അവധി ദിവസം ഹൈക്കോടതി പ്രത്യേക സിറ്റിങ് നടത്തിയത്.

ഇംഗ്ലണ്ടിൽ സൂക്ഷിച്ചിരുന്ന 102 ടൺ സ്വർണം ഇന്ത്യയിലെത്തിച്ചു

6 വയസുകാരിയെ പീഡിപ്പിച്ചു; അമ്മൂമ്മയുടെ കാമുകന് ഇരട്ട ജീവപര്യന്തം

ഇടത് സ്വതന്ത്ര സ്ഥാനാർഥി പി. സരിന് ചിഹ്നം സ്റ്റെതസ്‌കോപ്പ്

നടൻ ക്രിസ് വേണുഗോപാലും സീരിയൽ നടി ദിവ്യയും വിവാഹിതരായി; രൂക്ഷമായ സൈബർ ആക്രമണം

തൃശൂരിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണം; എഐവൈഎഫ് നേതാവിന്‍റെ ഹർജിയിൽ സുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടീസ്