എ. രാജ 
Kerala

ദേവികുളം തെരഞ്ഞെടുപ്പ് കേസ്; എ. രാജ നൽകിയ ഹർജി അടുത്ത ബുധനാഴ്ച്ചത്തേക്ക് മാറ്റി

ത​നി​ക്കെ​തി​രാ​യ വാ​ദ​ങ്ങ​ൾ നി​ല​നി​ൽ​ക്കി​ല്ലെ​ന്നും 1949 മു​ത​ൽ ത​ന്‍റെ കു​ടും​ബം കേ​ര​ള​ത്തി​ലു​ണ്ടെ​ന്നും എ. ​രാ​ജ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ന്യൂ ​ഡ​ൽ​ഹി: ദേ​വി​കു​ളം തെ​ര​ഞ്ഞെ​ടു​പ്പ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ. ​രാ​ജ ന​ൽ​കി​യ ഹ​ർ​ജി സു​പ്രീം കോ​ട​തി അ​ടു​ത്ത ബു​ധ​നാ​ഴ്ച്ച​ത്തേ​ക്കു പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്ന് പ്ര​ധാ​ന​പ്പെ​ട്ട് രേ​ഖ​ക​ൾ ഹൈ​ക്കോ​ട​തി​യി​ൽ നി​ന്നു സു​പ്രീം കോ​ട​തി​ക്ക് കൈ​മാ​റി​യി​ല്ലെ​ന്നു കേ​സി​ലെ എ​തി​ർ​ക​ക്ഷി ഡി. ​കു​മാ​റി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ സു​പ്രീം കോ​ട​തി​യി​ൽ പ​റ​ഞ്ഞു.

മാ​മോ​ദീ​സ ര​ജി​സ്റ്റ​ർ, സം​സ്കാ​രം ര​ജി​സ്റ്റ​ർ, കു​ടും​ബ ര​ജി​സ്റ്റ​ർ എ​ന്നി​വ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യി​ല്ലെ​ന്നാ​ണ് ആ​രോ​പ​ണം. എ​ല്ലാ രേ​ഖ​ക​ളു​ടെ​യും ഒ​റി​ജി​ന​ൽ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ൻ സു​പ്രീം കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി അ​പേ​ക്ഷ ന​ൽ​കാ​ൻ ഡി. ​കു​മാ​റി​ന്‍റെ അ​ഭി​ഭാ​ഷ​ക​നോ​ട് സു​പ്രീം കോ​ട​തി നി​ർ​ദേ​ശി​ച്ചു. അ​തേ​സ​മ​യം, കേ​സി​ൽ എ. ​രാ​ജ സു​പ്രീം കോ​ട​തി​യി​ൽ എ​തി​ർ സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ച്ചു. ത​നി​ക്കെ​തി​രാ​യ വാ​ദ​ങ്ങ​ൾ നി​ല​നി​ൽ​ക്കി​ല്ലെ​ന്നും 1949 മു​ത​ൽ ത​ന്‍റെ കു​ടും​ബം കേ​ര​ള​ത്തി​ലു​ണ്ടെ​ന്നും എ. ​രാ​ജ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ക്രി​സ്തു​മ​ത​ത്തി​ലേ​ക്ക് പ​രി​വ​ർ​ത്ത​നം ചെ​യ്‌​തെ​ന്ന മൊ​ഴി അ​വി​ശ്വ​സ​നീ​യ​മാ​ണെ​ന്നും എ.​രാ​ജ സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. താ​ൻ പ​റ​യ സ​മു​ദാ​യ അം​ഗ​മാ​ണ്. മ​തം മാ​റി​യെ​ന്ന​ത് തെ​ളി​യ്ക്കാ​ൻ യ​തൊ​രു രേ​ഖ​യും എ​തി​ർ​ക​ക്ഷി​ക്ക് ഹാ​ജ​രാ​ക്കാ​നാ​യി​ല്ലെ​ന്നും രാ​ജ സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ പ​റ​യു​ന്നു. കേ​സി​ൽ എ ​രാ​ജ​യ്ക്കാ​യി മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ വി.​ഗി​രി, അ​ഭി​ഭാ​ഷ​ക​ൻ ജി ​പ്ര​കാ​ശ് എ​ന്നി​വ​ർ ഹാ​ജ​രാ​യി. കേ​സി​ലെ എ​തി​ർ​ക​ക്ഷി ഡി ​കു​മാ​റി​നാ​യി മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ന​രേ​ന്ദ്ര​ഹൂ​ഡ, അ​ഭി​ഭാ​ഷ​ക​ൻ അ​ൽ​ജോ. കെ.​ജോ​സ​ഫ് എ​ന്നി​വ​ർ ഹാ​ജ​രാ​യി.

ആരാകും ഏറ്റവും വിലയേറിയ താരം? ഐപിഎൽ താരലേലത്തിന് ഞായറാഴ്ച തുടക്കം

സംസ്ഥാന അധ‍്യക്ഷൻ പാലക്കാട് തമ്പടിച്ചതുകൊണ്ട് വിജയിക്കാൻ കഴിയില്ല, സ്ഥാനാർഥി നിർണയത്തിൽ പാളിച്ചകളുണ്ടായി: സുരേന്ദ്രൻ തരൂർ

ഇന്ത്യ ഒരു ദിവസം കൊണ്ട് 64 കോടി വോട്ടുകൾ എണ്ണി, കാലിഫോർണിയയിൽ ഇപ്പോഴും തീർന്നിട്ടില്ല പ്രശംസിച്ച് ഇലോൺ മസ്ക്

ഇന്ത‍്യ കൂറ്റൻ സ്കോറിലേക്ക്; 38 വർഷത്തെ റെക്കോർഡ് തകർത്ത് ജയ്സ്വാൾ- രാഹുൽ സഖ‍്യം

ആനകൾക്ക് കുറി തൊടീക്കുന്നതിന് വിലക്കേർപ്പെടുത്തി ഗുരുവായൂർ ക്ഷേത്രം