രഞ്ജിത്ത് 
Kerala

സത്യമറിയാതെ ചെളിവാരിയെറിയുന്നു; നിയമനടപടിയുമായി മുന്നോട്ടു പോവുമെന്ന് രഞ്ജിത്ത്

കോഴിക്കോട്: ആരോപണങ്ങൾക്കെതിരേ നിയമനടപടിയുമായി മുന്നോട്ടു പോവുമെന്ന് സംവിധായകൻ രഞ്ജിത്ത്. സത്യമറിയാതെയാണ് പലരും ആക്രമണം നടത്തുന്നത്. പാർട്ടിക്കെതിരേയും സർക്കാരിനെതിരേയും സംഘടിതമായ ആക്രമണമാണ് നടക്കുന്നത്. പാർട്ടിയെ ചെളിവാരിയെറിയാൻ തന്‍റെ പേര് ഉപയോഗിക്കുന്നത് അപമാനകരമാണ്. ഞാനെന്ന വ്യക്തി കാരണം സർക്കാർ പ്രതിച്ഛായയ്ക്കു കളങ്കമേൽക്കുന്ന പ്രവൃത്തി തന്‍റെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്നും നിയമപരമായി തന്നെ സത്യം തെളിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ശബ്ദ രേഖയിലൂടെയാണ് രഞ്ജിത്ത് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

തനിക്കെതിരായ ആക്രമണം താൻ ചലച്ചിത്ര അക്കാദമി ചെയർമാനായി സ്ഥാനമേറ്റപ്പോൾ മുതൽ ആരംഭിച്ചതാണ്. അതിന്‍റെ ഭാഗമാണ് ബംഗാളി നടിയുടേയും ആരോപണം. നടി പറഞ്ഞതിൽ ഒരു ഭാഗം കള്ളമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തിൽ സർക്കാർ സംവിധാനത്തിന്‍റെ ഭാഗമായി തുടരുന്നത് ശരിയല്ലെന്ന് തോന്നിയതിനാലാണ് രാജി സമർപ്പിച്ചത്. തന്‍റെ വീട് തന്‍റെ സ്വകാര്യതയാണ് അതിലേക്ക് ഇരച്ചുകയറിയത് അനുവാദമില്ലാതെയാണ്. തനിക്ക് ഒരു മാധ്യമക്യാമറയേയും അഭിമുഖീകരിക്കണ്ട കാര്യമില്ലെന്നും രഞ്ജിത്ത് പ്രതികരിച്ചു.

പൊട്ടിത്തെറിച്ച പേജറുകൾ നിർമിച്ചത് ഇസ്രേലി ഷെൽ കമ്പനികളെന്ന് റിപ്പോർട്ട്

എഡിജിപി അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണം; ഡിജിപിയുടെ ശുപാർശയിലാണ് നടപടി

മാലിന്യം വലിച്ചെറിഞ്ഞാൽ വാട്സ് ആപ്പിലൂടെ അറിയിക്കാം; പിഴ തുകയുടെ 25 ശതമാനം പാരിതോഷികം

'അഭിഭാഷകന്‍ ഒരു ദിവസം പറയും അന്ന് നമുക്ക് കാണാം': അമെരിക്കയിൽ നിന്ന് തിരിച്ചത്തി നടൻ ജയസൂര‍്യ

സംശയത്തിന്‍റെ പേരിൽ 63 കാരിയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് സ്റ്റേഷനിൽ കീഴടങ്ങി