മഴക്കെടുതി: തീരുമാനങ്ങൾ നടപ്പാക്കാതെ ദുരന്തനിവാരണ അഥോറിറ്റി Freepik
Kerala

മഴക്കെടുതി: തീരുമാനങ്ങൾ നടപ്പാക്കാതെ ദുരന്തനിവാരണ അഥോറിറ്റി

ജിബി സദാശിവൻ

കൊച്ചി: സംസ്ഥാനത്ത്‌ മഴക്കെടുതികളും വെള്ളക്കെട്ടും ദുരിതം വിതയ്ക്കുമ്പോൾ പ്രകൃതിക്ഷോഭങ്ങളെ ഫലപ്രദമായി നേരിടേണ്ട സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി ഉറക്കത്തിൽ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും സന്നദ്ധ സംഘടനകളെയും കോർത്തിണക്കി ദുരന്തനിവാരണ പ്രവർത്തനങ്ങൾ നടത്തേണ്ട അഥോറിറ്റി, യോഗങ്ങൾ ചേരുന്നതിൽ അവസാനിപ്പിക്കുകയാണ് ഉത്തരവാദിത്വങ്ങളെല്ലാം.

സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി കഴിഞ്ഞ മാസം 16 ന് തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത ഇന്‍റർ ഏജൻസീസ് ഗ്രൂപ്പ് (ഐഎജി) ജില്ലാ കൺവീനർമാരുടെ യോഗത്തിൽ മഴക്കാല മുന്നറിയിപ്പ് നൽകിയിരുന്നു. ഈ വ൪ഷം കനത്ത മഴ, ശക്തമായ കാറ്റ്, ഇടിമിന്നൽ എന്നിവയോടെ കഠിനമായ കാലവ൪ഷം നേരത്തെ എത്തുന്ന വിവരം യോഗത്തിൽ ചർച്ച ചെയ്തതുമാണ്. ആവശ്യമായ മു൯കരുതലും, തയാറെടുപ്പും നടത്തണമെന്നു സന്നദ്ധ സംഘടനകളോട് അഥോറിറ്റി അഭ്യ൪ഥിക്കുകയും ചെയ്തിരുന്നു.

എന്നാൽ, ഇവിടെ തീർന്നു അഥോറിറ്റിയുടെ ഉത്തരവാദിത്വങ്ങൾ. ഈ യോഗത്തിലെടുത്ത ഒരു തീരുമാനവും നടപ്പാക്കുകയോ നടപ്പാക്കാൻ എന്തെങ്കിലും നടപടി സ്വീകരിക്കുകയോ ചെയ്തില്ല. അപകടകരമായ സ്ഥലങ്ങൾ, കിടപ്പ് രോഗികൾ, പ്രായമായവ൪ എന്നിവരെ ഒഴിപ്പിക്കാൻ പ്രയാസമുള്ള സ്ഥലങ്ങൾ എന്നിവ മുൻകൂട്ടി കണ്ടെത്തി അറിയിച്ച്, അപകടസാധ്യത ഒഴിവാക്കണമെന്ന് യോഗം തീരുമാനിച്ചിരുന്നു.

അപകടകരമായ മരങ്ങൾ, മതിലുകൾ, കെട്ടിടങ്ങൾ എന്നിവ കണ്ടെത്തി മുൻകൂ൪ ആവശ്യമായ സുരക്ഷാ നടപടിക്ക് അധകൃതരെ അറിയിക്കുകയും ആവശ്യമായ മുന്നറിയിപ്പ് നൽകുകയും ചെയ്യണമെന്നും ഒന്നര മാസം മുൻപ് തീരുമാനം എടുത്തിരുന്നു. എന്നാൽ, സ്ഥിരം വെള്ളക്കെട്ടുണ്ടാവുകയും മരങ്ങൾ കടപുഴകി അപകടങ്ങൾ ഉണ്ടാവുകയും ചെയ്യുന്ന കൊച്ചിയിൽ പോലും ഇത് നടപ്പായില്ല.

റവന്യൂ, പൊലീസ്, ഫയ൪ ഫോഴ്സ്, ആശുപത്രികൾ, ആംബുലൻസ് തുടങ്ങിയവരുമായി സംയോജിച്ച് രക്ഷാ പ്രവ൪ത്തനങ്ങൾ ഏകോപിപ്പിക്കാനായി സുസംഘടിതമായ സന്നദ്ധ സംഘടനാ പ്രാദേശിക കൂട്ടായ്മ വേണമെന്ന് നിർദേശവും നടപ്പായിട്ടില്ല. മഴക്കാല പൂർവശുചീകരണം നടപ്പാക്കാനോ അപകടാവസ്ഥയിലായ കെട്ടിടങ്ങളും മരങ്ങളും കണ്ടെത്താനോ ഒരു നടപടിയും ഉണ്ടായില്ല. ദുരന്ത നിവാരണ അഥോറിറ്റി മറ്റൊരു ദുരന്തമായി മാറാതിരിക്കാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തേണ്ടതുണ്ട്.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ