കെ.കെ. ശിവരാമൻ 
Kerala

ഫെയ്സ്ബുക്ക് പോസ്റ്റ് പാരയായി; കെ.കെ. ശിവരാമനെ എൽഡിഎഫ് ഇടുക്കി ജില്ലാ കൺവീനർ സ്ഥാനത്തു നിന്ന് നീക്കി

ഇടുക്കിയിലെ ഭൂപ്രശ്നങ്ങളിൽ സംസ്ഥാനസർക്കാരിനും സിപിഎമ്മിനും എതിരേ ശിവരാമൻ സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ അഭിപ്രായപ്രകടനങ്ങൾ വിവാദമായി മാറിയിരുന്നു.

ഇടുക്കി: മുന്നണി മര്യാദകൾ ലംഘിച്ചുവെന്ന് കണ്ടെത്തിയതിനു പിന്നാലെ സിപിഐ നേതാവ് കെ.കെ. ശിവരാമനെ എൽഡിഎഫിന്‍റെ ഇടുക്കി ജില്ലാ കൺവീനർ സ്ഥാനത്തു നിന്ന് നീക്കി. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിന്‍റെ തീരുമാന പ്രകാരമാണ് നടപടി.

ഇടുക്കിയിലെ ഭൂപ്രശ്നങ്ങളിൽ സംസ്ഥാനസർക്കാരിനും സിപിഎമ്മിനും എതിരേ ശിവരാമൻ സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ അഭിപ്രായപ്രകടനങ്ങൾ വിവാദമായി മാറിയിരുന്നു. എൽഡിഎഫിനുള്ളിൽ ഇതിനെതിരേ വിമർശനം ഉയർന്നിരുന്നു. സിപിഐ സംസ്ഥാന നേതൃത്വം വിഷയത്തിൽ വിശദീകരണം ആവശ്യപ്പെട്ടതോടെയാണ് നടപടി.

ശിവരാമന് പകരം ജില്ലാ സെക്രട്ടറി സലി കുമാറിനായിരിക്കും ചുമതല. കൊല്ലം, പാലക്കാട്, ഇടുക്കി ജില്ലകളിലാണ് സിപിഐ നേതാക്കന്മാർ എൽഡിഎഫ് കൺവീനർമാരായി ഇരിക്കുന്നത്. ഇവരെ മൂന്നു പേരെയും മാറ്റാനാണ് തീരുമാനം.

നീലേശ്വരം വെടിക്കെട്ട് അപകടം: പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ

മകന്‍ മരിച്ചതറിയാതെ മാതാപിതാക്കള്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് ദിവസങ്ങളോളം...

കൊച്ചിയിൽ ലോ ഫ്ലോർ ബസ് കത്തിനശിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു