രാഹുൽ മാങ്കൂട്ടത്തിൽ file image
Kerala

സരിനും സന്ദീപ് വാര്യരും തമ്മിൽ ആനയും എലിയും പോലുള്ള വ്യത്യാസം: രാഹുൽ മാങ്കൂട്ടത്തിൽ

വർഗീയ നിലപാട് തിരുത്തി മതേതര ചേരിയിലേക്ക് വരുമ്പോൾ അത് സ്വാഗതം ചെയ്യുകയാണ് വേണ്ടതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

പാലക്കാട്: സന്ദീപ് വാര്യർ ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നതിനെയും ഡോ.പി സരിൻ കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്നതിനെയും താരതമ്യം ചെയ്യാനാവില്ലെന്നും പി. സരിനും സന്ദീപ് വാര്യരും ആനയും എലിയും തമ്മിലുളള വ്യത്യാസമുണ്ടെന്നും പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ.

ആളുകൾ വർഗീയ നിലപാട് തിരുത്തി മതേതര ചേരിയിലേക്ക് വരുമ്പോൾ അത് സ്വാഗതം ചെയ്യുകയാണ് വേണ്ടതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. പാലക്കാട്.

വർഗീയമായി ചിന്തിക്കുന്ന ആരുടെയും വോട്ട് വേണ്ട എന്നതാണ് യുഡിഎഫിന്‍റെ നിലപാട്. വർഗീയത ഉപേക്ഷിച്ച് ഒരു വ്യക്തി മതേതര ചേരിയിലേക്ക് വരുന്നത് സന്തോഷമാണ്. ബിജെപിക്കകത്തുള്ള ആശയപരമായ പ്രശ്‌നങ്ങൾ മൂലമാണ് സന്ദീപ് പാർട്ടി വിട്ടത്. സരിൻ കോൺഗ്രസ് വിട്ട് സിപിഎം സ്ഥാനാർഥിയായതിനെ അതുമായി താരതമ്യം ചെയ്യാനാവില്ല. തെരഞ്ഞെടുപ്പിൽ മത്സരിക്കലല്ല സന്ദീപിന്‍റെ ലക്ഷ്യമെന്നും രാഹുൽ കൂട്ടിച്ചേർത്തു.

'മഹാരാഷ്ട്ര ഇങ്ങെടുക്കണം'; ബിജെപി അധികാരത്തിലേറുമെന്ന് സുരേഷ് ഗോപി

വയനാട്ടിൽ എൽപി സ്കൂൾ വിദ‍്യാർഥികൾക്ക് ഭക്ഷ‍്യവിഷബാധയേറ്റു; 2 വിദ‍്യാർഥികളുടെ നില ഗുരുതരം

ശബരിമലയിൽ കുഞ്ഞുങ്ങൾക്കും അംഗപരിമിതർക്കും പ്രത്യേക പരിഗണന; ഫ്ലൈ ഓവർ വഴിയല്ലാതെ നേരിട്ട് ദർശനം

മംഗളൂരു: റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ യുവതികൾ മുങ്ങി മരിച്ചു

അബ്ദുൽ റഹീമിന്‍റെ മോചന ഉത്തരവ് നടന്നില്ല; കേസ് രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും