Vandana Das 
Kerala

വന്ദനാ ദാസിന്‍റെ കൊലപാതകം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് പരിഗണിക്കും

കൊല്ലം: ഡോക്‌ടർ വന്ദനാ ദാസിനെ ആശുപത്രിയില്‍ വച്ച് കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. ശരിയായ അന്വേഷണത്തിന് പൊലീസിന് താല്‍പ്പര്യമില്ലെന്നും കേസിൽ സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് വന്ദന ദാസിന്‍റെ മാതാപിതാക്കൾ കോടതിയെ ഹർജി സമർപ്പിച്ചത്.

എന്നാൽ കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇപ്പോഴത്തെ അന്വേഷണം കാര്യക്ഷമമാണെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രതി സന്ദീപിന്‍റെ ജാമ്യഹര്‍ജിയും ഹൈക്കോടതി ഇന്നു പരിഗണിക്കുന്നുണ്ട്.

കേസിൽ1050 പേജുള്ള കുറ്റപത്രമാണ് കൊല്ലം റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.എം. ജോസഫ് കോടതിയിൽ സമർപ്പിച്ചത്. 15 ദൃക്സാക്ഷികളടക്കം 136 സാക്ഷികളുടെ പട്ടിക, സിസിടിവി ദൃശ്യങ്ങൾ, 110 തൊണ്ടി മുതലുകൾ, ശാസ്ത്രീയ റിപ്പോർട്ടുകൾ എന്നിവ കുറ്റപത്രത്തിലുണ്ട്. രണ്ടരമാസത്തെ അന്വേഷണത്തിനു ശേഷമാണ് കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നത്.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ