അക്രമം  fie
Kerala

വീടിനുസമീപത്തെ മദ്യപാനം ചോദ്യം ചെയ്തു; ഗൃഹനാഥനെയും ഭാര്യയേയും പെണ്‍മക്കളെയും വീട്ടിൽക്കയറി മര്‍ദിച്ച് യുവാക്കൾ

വീടിനുസമീപത്തായി തകര്‍ന്നുകിടക്കുന്ന കെട്ടിടത്തില്‍ സ്ഥിരമായി ലഹരി ഉപയോഗം നടന്നിരുന്നതായി ഉണ്ണിക്കൃഷ്ണന്‍ പറയുന്നു.

കോഴിക്കോട്: വീടിനുസമീപത്തെ മദ്യപാനം ചോദ്യംചെയ്തതിന് ഗൃഹനാഥനെയും ഭാര്യയേയും പെണ്‍മക്കളെയും യുവാക്കള്‍ വീട്ടില്‍ക്കയറി ആക്രമിച്ചതായി പരാതി. കൊയിലാണ്ടി പന്തലായനി സ്വദേശി ശ്രീവല്‍സം വീട്ടില്‍ ഉണ്ണിക്കൃഷ്ണനും കുടുംബത്തിനും നേരെയാണ് ആക്രമണം ഉണ്ടായത്. അക്രമത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. പരിക്കേറ്റ കുടുംബം കൊയിലാണ്ടി ആശുപത്രിയില്‍ ചികിത്സ തേടി.

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. വീടിനുസമീപത്തായി തകര്‍ന്നുകിടക്കുന്ന കെട്ടിടത്തില്‍ സ്ഥിരമായി ലഹരി ഉപയോഗം നടന്നിരുന്നതായി ഉണ്ണിക്കൃഷ്ണന്‍ പറയുന്നു. ഇത് ചോദ്യം ചെയ്തതിനാണ് യുവാക്കള്‍ ഉണ്ണിക്കൃഷ്ണനെ അക്രമിച്ചത് എന്ന് വീട്ടുകാര്‍ പറഞ്ഞു. ഉണ്ണിക്കൃഷ്ണന്‍ ചോദ്യം ചെയ്തത് യുവാക്കളെ പ്രകോപിപ്പിച്ചു. തുടര്‍ന്നാണ് വാക്കേറ്റവും കൈയാങ്കളിയും ഉണ്ടായത്.

ഇതോടെ ഉണ്ണിക്കൃഷ്ണന്‍ വീട്ടിലേക്ക് മടങ്ങി. ഉച്ചയ്ക്ക് കുടുംബത്തിനൊപ്പം ആഹാരം കഴിക്കുന്ന സമയത്ത് മൂന്നംഗസംഘം വീണ്ടുമെത്തി വീട്ടില്‍ക്കയറി ഇദ്ദേഹത്തെ തല്ലുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. ഉണ്ണിക്കൃഷ്ണനെ ഉപദ്രവിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് ഭാര്യക്കും മക്കള്‍ക്കും മര്‍ദനമേറ്റത്.

കുടുംബം കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അക്രമികള്‍ അസഭ്യം പറയുന്നതും ഉണ്ണിക്കൃഷ്ണനെയും ഭാര്യേയും മക്കളേയും ഉപദ്രവിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഉണ്ണിക്കൃഷ്ണന്‍റെ ഭാര്യയേയും മക്കളേയും വടി ഉപയോഗിച്ച് തല്ലിയതായും വീടിന്‍റെ ജനല്‍ ചില്ലുകളും ഉപകരണങ്ങളും തകര്‍ത്തതായും പരാതിയില്‍ പറയുന്നു. അന്വേഷണം ആരംഭിച്ചതായി കൊയിലാണ്ടി പൊലീസ് അറിയിച്ചു.

റഹീമിന്‍റെ ജയിൽ മോചനം: കേസ് ഡിസംബര്‍ 8ന് പരിഗണിക്കും

സംസ്ഥാനത്തെ കോളെജുകളിൽ തിങ്കളാഴ്ച എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; സഖ്യ സര്‍ക്കാരിന്‍ നിന്നും പിന്‍മാറി എന്‍പിപി

350 ഒഴിവ്, സൈന്യത്തിൽ ചേരാനെത്തിയത് 26000 കശ്മീർ യുവാക്കൾ

മണിപ്പുർ ആളിക്കത്തുന്നു: സർക്കാരിനു നൽകിയിരുന്ന പിന്തുണ പിൻവലിച്ച് എൻപിപി