Kerala

സുധാകരനെതിരേ തെളിവുണ്ട്, പൊലീസുകാരെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കരുത്; ഡിവൈഎസ്‌പി

''ജയിലിൽ നിന്ന് മോൻസന്‍ മാവുങ്കൽ കെ. സുധാകരനെ വിളിച്ചിട്ടില്ല, മകനെയും അഭിഭാഷകനെയും മാത്രമാണ് വിളിച്ചത്''

തൃശൂർ: പുരാവസ്തു തട്ടിപ്പു കേസിൽ കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനെതിരേ തെളിവുണ്ടെന്ന് ഡിവൈഎസ്‌പി റസ്തം. ജയിലിൽ നിന്നു സുധാകരനെ മോൻസൻ മാവുങ്കൽ വിളിച്ചിട്ടില്ലെന്നും രാഷ്ട്രീയത്തിലേക്ക് പൊലീസുകാരെ വലിച്ചിഴയ്ക്കരുതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

പോക്‌സോ കേസിൽ മോൻസനെ ഭീഷണിപ്പെടുത്തിയിട്ടില്ല, പോക്‌സോ കേസിൽ സുധാകരന് പങ്കില്ലെന്ന് മോൻസൻ തന്നെ പറഞ്ഞിരുന്നു. പിന്നെ എന്തിന് മോൻസനെ അതിന് ഭീഷണിപ്പെടുത്തണമെന്ന് ഡിവൈഎസ്‌പി ചോദിച്ചു. കെ. സുധാകരന്‍റെ പേരു പറയാൻ ഡിവൈഎസ്‌പി ഭീഷണിപ്പെടുത്തിയെന്ന് മോൻസൻ ആരോപിച്ചിരുന്നു.

ജയിലിൽ നിന്ന് സുധാകരനെ മോൻസന്‍ വിളിച്ചിട്ടില്ല, മകനെയും അഭിഭാഷകനെയും മാത്രമാണ് വിളിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രായമായ അമ്മയുള്ള തന്‍റെ വീട്ടിലേക്ക് കോൺഗ്രസ് മാർച്ച് നടത്തി. അത് ശരിയായില്ല, തന്നെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും