കൊച്ചി: കണ്ടല ബാങ്ക് തട്ടിപ്പു കേസിൽ നടപടിയുമായി ഇഡി. കണ്ടല ബാങ്ക് മുൻ പ്രസിഡന്‍റ് എൻ. ഭാസുരാംഗനെയും മകൻ അഖിൽ ജിത്തിനെയുമാണ് ഇഡി അറസ്റ്റു ചെയ്തത്. 10 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് നടപടി. ഇവരെ നാളെ കോടതിയിൽ ഹാജരാക്കും.
ഇരുവരേയും ചൊവ്വാഴ്ച രാവിലെ മുതൽ ഇ.ഡി. ചോദ്യം ചെയ്തതിരുന്നു. ഇത് മൂന്നാം തവണയാണ് ഭാസുരാംഗനെ അധികൃതർ ചോദ്യം ചെയ്യുന്നത്. ഇവരുടെ മൊഴികൾ തമ്മിൽ വലിയ പൊരുത്തക്കേടുണ്ടെന്നാണ് ഇ.ഡി. അധികൃതർ പറയുന്നത്. 100 കോടിയിൽ അധികം രൂപയുടെ തട്ടിപ്പ് ബാങ്കുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ട്. ഓഡിറ്റ് നടത്തിയതില്‍ വലിയ ക്രമക്കേടുകള്‍ വ്യക്തമാണ്. ഇരുവരുടേയും പേരിലുള്ള സ്വത്തുക്കളുടെ സ്രോതസ്സ് വ്യക്തമല്ലെന്നും ഇഡി അറിയിച്ചു.