കൊച്ചി: കണ്ടല ബാങ്കിൽ 200 കോടി രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് ഇഡിയുടെ കണ്ടെത്തൽ. ബാങ്ക് മുൻ പ്രസിഡന്‍റ് എൻ. ഭാസുരാംഗനും മകൻ അമൽ ജിത്തിനും തട്ടിപ്പിൽ നേരിട്ട് പങ്കുണ്ടെന്നും ഉന്നത നേതാക്കളും വഴിവിട്ട ലോണുകൾക്കായി ഇടപെട്ടെന്നും ഇഡി വ്യക്തമാക്കുന്നു. മാത്രമല്ല കണ്ടലയിലേത് കരുവന്നൂറിന് സമാനമായ തട്ടിപ്പാണെന്നും പ്രതികളെ ഉച്ചയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കുമെന്നും ഇഡി അറിയിച്ചു.
ചൊവാഴ്ച രാത്രി 10 മണിയോടെയാണ് എൻ. ഭാസുരാംഗനെയും മകനെയും ഇഡി അറസ്റ്റു ചെയ്യുന്നത്. പത്തു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുലായിരുന്നു നടപടി. ഓഡിറ്റ് നടത്തിയതില്‍ വലിയ ക്രമക്കേടുകള്‍ വ്യക്തമാണ്. ഇരുവരുടേയും പേരിലുള്ള സ്വത്തുക്കളുടെ സ്രോതസ്സ് വ്യക്തമല്ലെന്നും ഇഡി അറിയിച്ചു.