Kerala

ത്യാഗസ്മരണകളോടെ ഇന്ന് ബലി പെരുന്നാൾ

കോഴിക്കോട്: ആത്മസമർപ്പണത്തിന്‍റെയും വ്രതശുദ്ധിയുടെയും സ്മരണ പുതുക്കി സംസ്ഥാനത്ത് വിശ്വാസികൾ ഇന്ന് ബലി പെരുന്നാൾ ആഘോഷിക്കുന്നു. ഇബ്രാഹിം നബിയുടെയും ത്യാഗേജ്യലമായ ജീവിതത്തിന്‍റെയും സമർപ്പണത്തിന്‍റെയും സന്ദേശമാണ് ബലി പെരുന്നാൾ ആഘോഷം.

ഗർഫ് രാജ്യങ്ങളിൽ ഇന്നലെയായിരുന്നു പെരുന്നാൾ ആഘോഷം. മുഖ്യമന്ത്രി പിണറായി വിജയൻ വിശ്വാസി സമൂഹത്തിന് പെരുന്നാൾ ആശംസകൾ നേർന്നു. ത്യാഗത്തിന്‍റെയും സ്നേഹത്തിന്‍റെയും മഹത്തായ സന്ദേശം നമ്മിലേക്ക് പകരുന്ന ദിനമാണ് ബലി പെരുന്നാളെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മറ്റുള്ളവർക്ക് നേരെ സഹായഹസ്തം നീട്ടാനും പരസ്പരം സ്നേഹിക്കാനും ഏവർക്കും സാധിച്ചാൽ മാത്രമേ സന്തോഷവും സമത്വവും നിറഞ്ഞ ലോകം സാക്ഷാത്കരിക്കപ്പെടുകയുള്ളൂ എന്ന് ബലി പെരുന്നാൾ നമ്മെ ഓർമിപ്പിക്കുന്നു. സഹോദര്യവും മതസൗഹാർദവും പുലരുന്ന നാടായി കേരളത്തെ നിലർത്താൻ ഈ മഹത്തായ ദിനം നമുക്ക് പ്രചോദനം പകരട്ടെയെന്നും അദ്ദേഹം ആശംസയിൽ പറഞ്ഞു.

ബിഎസ്എഫ് ജവാന്മാർ സഞ്ചരിച്ച ബസ് 40 അടി താഴ്ചയിലേക്ക് മറിഞ്ഞു; 3 മരണം, നിരവധി പേർക്ക് പരുക്ക്

എഡിജിപി തുടരുന്നു, എൽഡിഎഫിൽ അസ്വസ്ഥത

കേന്ദ്ര സർക്കാരിന് തിരിച്ചടി; ഫാക്റ്റ് ചെക്ക് യൂണിറ്റ് ഭരണഘടനാവിരുദ്ധമെന്നു ബോംബെ ഹൈക്കോടതി

വനിതാ ടി-20 ലോകകപ്പ് ക്രിക്കറ്റിന് ഒക്ടോബർ 3 ന് തുടക്കം: ഒരുക്കങ്ങൾ പൂർത്തിയാക്കി യുഎഇ

വ്യോമാക്രമണം രൂക്ഷമാക്കി ഇസ്രയേലും ഹിസ്ബുള്ളയും; ഹിസ്ബുള്ള കമാൻഡർ ഇബ്രാഹിം അഖ്വിൽ കൊല്ലപ്പെട്ടു