Kerala

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിൽ; 100 ദശലക്ഷം യൂണിറ്റ് കടന്നു

2022 ഏപ്രിൽ 28ന് രേഖപ്പെടുത്തിയ 92.88 ദശലക്ഷം യൂണിറ്റ് എന്ന റെക്കോർഡാണ് ഇപ്പോൾ മറികടന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിൽ. കെഎസ്ഇബിയുടെ ചരിത്രത്തിലാദ്യമായി വൈദ്യുതി ഉപഭോഗം ഒരു ദിവസത്തിൽ (വ്യാഴാഴ്‌ച) 100.3028 ദശലക്ഷം യൂണിറ്റ് കടന്നു. ചൂട് കൂടിയ സാഹചര്യത്തിലാണ് വൈദ്യുതി ഉപയോഗവും ക്രമാതീതമായി വർധിച്ചത്.

2022 ഏപ്രിൽ 28ന് രേഖപ്പെടുത്തിയ 92.88 ദശലക്ഷം യൂണിറ്റ് എന്ന റെക്കോർഡാണ് ഇപ്പോൾ മറികടന്നത്. ഇതോടൊപ്പം വൈദ്യുതി ആവശ്യകത 4903 മെഗാവാട്ട് ആയി ഉയർന്നു. ഇതും സർവകാല റെക്കോർഡാണ്.

ഇടുക്കിയിൽ ആകെ 37 ശതമാനം ജലമാണുള്ളത്. ആകെ സംഭരണികളിൽ ശേഷിക്കുന്നത് 41 ശതമാനം ജലമാണ്. നീരൊഴുക്കും കഴിഞ്ഞ വർഷത്തിന്‍റെ പകുതിയായിട്ടുണ്ട്. കഴിഞ്ഞ 6 വർഷത്തെ ഏറ്റവും കുറഞ്ഞ ജലനിരപ്പാണിത്. വൈദ്യുതി ഉപയോഗം ഇത്തരത്തിൽ ക്രമാതീതമായി ഉയർന്നാൽ പ്രതിസന്ധി രൂക്ഷമാകാം. അങ്ങനെയെങ്കിൽ വൈദ്യുതി നിയന്ത്രണം വരാനും സാധ്യതയുണ്ട്.

അതേസമയം സംസ്ഥാനത്ത് ഇന്നും 5 ജില്ലകൾക്ക് ഉയർന്ന താപനില മുന്നറിയിപ്പുണ്ട്. തൃശൂർ, പാലക്കാട്‌, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 39 °C വരെയും കോട്ടയം, കോഴിക്കോട് ജില്ലകളിൽ 37°C വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?

ഇൻസ്റ്റഗ്രാം ഫ്രണ്ടിനെ വിവാഹം കഴിക്കാനായില്ല; അഞ്ച് വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്ന് അമ്മ