പന്തളം കുളനടയിൽ ആന ഇടഞ്ഞു; രാത്രി വൈകിയും ആനപ്പുറത്ത് കുടുങ്ങി ഒന്നാം പാപ്പാൻ elephant file image
Kerala

പന്തളം കുളനടയിൽ ആന ഇടഞ്ഞു; രാത്രി വൈകിയും ആനപ്പുറത്ത് കുടുങ്ങി ഒന്നാം പാപ്പാൻ

തടിപ്പണിക്കെത്തിച്ച ആനയെ തെരുവുനായ്ക്കൾ അക്രമിച്ചതോടെ ഇടയുകയായിരുന്നു

പന്തളം: കുളനടയിൽ ഇടഞ്ഞ ആനയുടെ മുകളിൽ നിന്നും രാത്രി വൈകിയും ഇറങ്ങാനാവാതെ ഒന്നാം പാപ്പാൻ. കുളനട പാണിൽ കല്ലു വരമ്പത്താണ് ഞായറാഴ്ച രാവിലെ 11 മണിയോടെ ആന ഇടഞ്ഞത്. ഹരിപ്പാട് നിന്നും ആനയെ തടിപ്പണിക്കായി കൊണ്ടുവന്നതായിരുന്നു. അപ്പോഴാണ് തെരുവുനായ്ക്കൾ അക്രമിച്ചതോടെ ആന ഇടയുകയായിരുന്നു.

വിറളിപൂണ്ട ആന സമീപവാസിയായ രവീന്ദ്രന്‍റെ റബർ മരങ്ങൾ കുത്തി മറിച്ച ശേഷം തൊട്ടടുത്ത പുരയിടത്തിൽ കയറി നിലയുറപ്പിച്ചു. എന്നാൽ മുകളിലുള്ള ഒന്നാം പാപ്പാനെ താഴെ ഇറക്കാൻ ആന വിസമ്മതിച്ചതോടെ പന്തളം പൊലീസും നാട്ടുകാരും എലിഫന്‍റ് സ്ക്വാഡിന്‍റെ സഹായം തേടിയിരിക്കുകയാണ്. രാത്രി വൈകിയും ഇദ്ദേഹത്തെആനപ്പുറത്ത് നിന്നും താഴെയിറക്കാൻ സാധിച്ചിട്ടില്ല. ആന സാധാരണനിലയിൽ ആയതിന് ശേഷം മാത്രമേ താഴെയിറങ്ങുകയുള്ളു എന്ന നിലപാടിലാണ് ആനപ്പുറത്ത് ഉള്ള ഒന്നാം പാപ്പാനും.

ദേവേന്ദ്ര ഫഡ്നാവിസ് വീണ്ടും മഹാരാഷ്ട്ര മുഖ്യമന്ത്രി!! വിവിധയിടങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു

ഇന്ത്യ വിക്കറ്റ് പോകാതെ 172, ഓവറോൾ ലീഡ് 218

ഉപതെരഞ്ഞെടുപ്പുകളിൽ ഭരണകക്ഷികൾക്കു നേട്ടം

പാലക്കാട് ബിജെപിയുടെ 10,000 ത്തിലധികം വോട്ട് ചോർന്നു, ജനങ്ങൾ ബിജെപിയുടെ നടുവൊടിച്ചു: കെ. സുധാകരൻ

‌രണ്ടാം വിവാഹത്തിന് തടസമായി; അഞ്ചു വയസുകാരിയെ അമ്മ കഴുത്തുഞെരിച്ച് കൊന്നു