മൂന്നാറിൽ ജോലിക്ക് പോകുന്നതിനിടെ കാട്ടാനകളുടെ ആക്രമണം; നാല് പേർക്ക് പരുക്ക്  
Kerala

മൂന്നാറിൽ ജോലിക്ക് പോകുന്നതിനിടെ കാട്ടാനകളുടെ ആക്രമണം; നാല് പേർക്ക് പരുക്ക്

കല്ലാർ മാലിന‍്യ പ്ലാന്‍റിന് സമീപത്തുവെച്ചാണ് ആക്രമണമുണ്ടായത്

ഇടുക്കി: മൂന്നാറിലെ കല്ലാറിൽ മാലിന‍്യ പ്ലാന്‍റിൽ ജോലിക്ക് പോകുന്നതിനിടെ കാട്ടാനകളുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളികൾക്ക് ഗുരുതരമായി പരുക്കേറ്റു. മൂന്നാർ സ്വദേശികളായ വള്ളിയമ്മ, ശേഖർ എന്നിവർക്കാണ് പരുക്കേറ്റത്. കല്ലാർ മാലിന‍്യ പ്ലാന്‍റിന് സമീപത്തുവെച്ചാണ് ആക്രമണമുണ്ടായത്. രണ്ട് കാട്ടാനകൾക്കിടയിൽപ്പെട്ട ഇവർ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കൂട്ടത്തിലെ ഒരാനയിൽ നിന്നാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ ഗുരുതരമായി പരുക്കേറ്റ വള്ളിയമ്മയെ കോലഞ്ചേരി മെഡിക്കൽ കോളെജ് ആ‍ശുപത്രിയിൽ പ്രവേശിപ്പിച്ചു.

വള്ളിയമ്മയുടെ കാലിലും തലയ്ക്കും പരുക്കേറ്റിട്ടുണ്ട്. ശേഖർ രക്ഷപ്പെടുന്നതിനിടെ വീണ് പരുക്കേൽക്കുകയായിരുന്നു. ഇവരെ കൂടാതെ മറ്റ് രണ്ടുപേർക്കും രക്ഷപ്പെടുന്നതിനിടെ പരുക്കേറ്റിട്ടുണ്ട്. ഇവരെ മൂന്നാറിലെ സ്വകാര‍്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് കാട്ടാനയുടെ ആക്രമണം രൂക്ഷമാണെന്നും പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

പ്രവചനാതീതം പാലക്കാട്

റേഷൻ കടകൾ അടഞ്ഞുകിടക്കും; വ്യാപാരികളുമായി ഉടൻ ചർച്ച

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിന് വ്യാജ ഐഡി കാർഡ്; രാഹുൽ മാങ്കൂട്ടത്തിൽ കുടുങ്ങിയേക്കും

മോദി ജി20 യോഗത്തിന് ബ്രസീലിൽ; ബൈഡനുമായി ചർച്ച നടത്തി

വഖഫ് ഭൂമി തർക്കം: റീസർവേയെച്ചൊല്ലി മന്ത്രിമാർ തമ്മിൽ ഭിന്നത