ഇ.പി. ജയരാജൻ 
Kerala

''ആദരവ് വേറെ, രാഷ്ട്രീയ മത്സരം വേറെ'', സുധാകരനെ തള്ളി ഇ.പി. ജയരാജൻ

വ്യക്തികളെ മുൻനിർത്തി തിരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് പറയുന്നത് അരാഷ്ട്രീയമാണ്

തിരുവനന്തപുരം: പുതുപ്പള്ളിയിലെ ഉപതെരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർഥികളെ നിർത്താതിരിക്കാനുള്ള ഔന്നത്യം എതിർപാർട്ടികൾ കാണിക്കണമെന്ന സുധാകരന്‍റെ പ്രസ്താവനയെ തള്ളി എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. മത്സരരംഗത്ത് വ്യക്തികളല്ല, രാഷ്ട്രീയമാണ് പ്രധാനം. സുധാകരന്‍റെ പ്രസ്താവന അപക്വ രാഷ്ട്രീയമാണെന്നും ഇപി ആരോപിച്ചു.

എൽഡിഎഫ് സ്ഥാനാർഥിയെ നിർത്തരുതെന്ന് പറയാൻ സുധാകരന് അവകാശമില്ല. വ്യക്തികളെ മുൻനിർത്തി തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് പറയുന്നത് അരാഷ്ട്രീയമാണ്. ഇവിടെ വ്യക്തികളല്ല. രാഷ്ട്രീയമാണ്. ആദരവ് വേറെ, രാഷ്ട്രീയ മത്സരം വേറെയെന്നും ജയരാജൻ പറഞ്ഞു.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?