ep jayarajan  file
Kerala

മുഖ്യമന്ത്രിയോട് ജനങ്ങൾക്ക് വീരാരാധന; എംടിയുടെ വാക്കുകളെ ദുർവ്യാഖ്യാനം ചെയ്യുന്നുവെന്നും ഇ.പി. ജയരാജൻ

ഇടതുപക്ഷ വിരുദ്ധ അപസ്മാരം ബാധിച്ചവരാണ് എംടിയുടെ വാക്കുകളെ ദുർവ്യാഖ്യാനം ചെയ്യുന്നത്.

തിരുവനന്തപുരം: എം.ടി. വാസുദേവൻ നായർ നടത്തിയ പ്രസംഗം ദുർവ്യാഖ്യാനം ചെയ്തതായി കുറ്റപ്പെടുത്തി എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. മുഖ്യമന്ത്രി പിണറായി വിജയനോട് ജനങ്ങൾക്കുള്ളത് വീരാരാധനയാണ്. ഇടതുപക്ഷ വിരുദ്ധ അപസ്മാരം ബാധിച്ചവരാണ് എംടിയുടെ വാക്കുകളെ ദുർവ്യാഖ്യാനം ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്ര സർക്കാരിനെയും നരേന്ദ്ര മോദിയെയുമാണ് എംടി വിമർശിച്ചതെന്നാണ് തന്‍റെ തോന്നൽ.

അദ്ദേഹം പൊതുവായിട്ടുള്ള കാര്യങ്ങളാണ് സംസാരിച്ചത്. കേരളത്തിലെ സാഹചര്യവുമായി പ്രസംഗത്തിന് ബന്ധമില്ലെന്നും ജയരാജൻ പറഞ്ഞു. കോഴിക്കോട് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിലാണ് മുഖ്യമന്ത്രിയെ വേദിയിലിരുത്തി എം.ടി.വാസുദേവൻ നായർ വിമർശനാത്മകമായി സംസാരിച്ചത്.

''അധികാരമെന്നവെന്നാൽ ആധിപത്യത്തിനുള്ള തുറന്ന അവസരമാണ്. ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ലക്ഷ്യം നേടി എന്ന അലംഭാവത്തില്‍ എത്തിപ്പെട്ടവരുണ്ടാവാം. അത് ഒരാരംഭമാണെന്നും ജാഥ നയിച്ചും മൈതാനത്തങ്ങളിലും ഇരമ്പിക്കൂടിയും വോട്ടു പെട്ടികൾ നിറച്ചും സഹായിച്ച ആൾക്കൂട്ടത്തെ ഉത്തരവാദിത്വമുള്ള സമൂഹമായി മാറ്റാനുള്ള മഹാപ്രസ്ഥാനത്തിന്‍റെ തുടക്കം മാത്രമാണ് അധികാരത്തിന്‍റെ അവസരം എന്നും വിശ്വസിച്ചിരുന്നതിനാലാണ് ഇംഎംഎസ് സമാരാധ്യനും മഹാനായ നേതാവുമാകുന്നത്. നയിക്കാൻ ഏതാനും പേരും നയിക്കപ്പെടാൻ അനാകായിരം പേരുമെന്ന പഴയ സങ്കൽപ്പത്തെ മാറ്റിയെടുക്കാനാണ് ഇഎംഎസ് എന്നും ശ്രമിച്ചത്. ആചാരോപചാരമായ നേതൃത്വ പൂജകളിലൊന്നും അദ്ദേഹത്തെ കാണാതിരുന്നതും അതുകൊണ്ടു തന്നെ''- എംടി വാസുദേവൻ നായർ പറഞ്ഞു.

സർക്കാരിൽ നിന്നും പിന്തുണ ലഭിച്ചില്ല; മുകേഷ് ഉൾപ്പെടെയുളള നടന്മാർക്കെതിരെ ഉന്നയിച്ച പരാതി പിൻവലിക്കാൻ ഒരുങ്ങി നടി

ഉപതെരഞ്ഞെടുപ്പ്: തൽസ്ഥിതി തുടർന്നാൽ മൂവർക്കും ആശ്വാസം

അമ്മു സജീവന്‍റെ മരണം: മൂന്ന് സഹപാഠികൾ അറസ്റ്റിൽ

ബൗളിങ് നിരയിൽ 'സർപ്രൈസ്', ബാറ്റിങ് തകർച്ച; ഇന്ത്യ വിയർക്കുന്നു

പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ അദാലത്തുകൾ