Kerala

സിദ്ധാർഥന്‍റെ മരണം: സിൻജോയുമായി ഹോസ്റ്റലിൽ തെളിവെടുപ്പ്

പൂക്കാട്: സിദ്ധാർഥന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പൂക്കോട് വെറ്ററിനറി കോളജ് ഹോസ്റ്റലിൽ മുഖ്യപ്രതി സിൻജോ ജോൺസണുമായി തെളിവെടുപ്പ് നടത്തി. സിദ്ധാർഥനെ മർദിക്കാനുപയോഗിച്ച ഇലക്‌ട്രിക് വയർ, ഗ്ലൂഗൺ എന്നിവ പൊലീസ് കണ്ടെത്തി.

ഹോസ്റ്റലിലെ 21-ാം നമ്പർ മുറിയിലും നടുമുറ്റത്തും തെളിവെടുപ്പ് നടന്നു. സിൻജോ ഒഴികെയുള്ള പ്രതികളെ തെളിവെടുപ്പിന് എത്തിച്ചില്ല. സിദ്ധാർഥനെ ആൾക്കൂട്ട വിചാരണ നടത്തിയ സ്ഥലത്ത് സിൻജോയെ എത്തിച്ചു.

പൂക്കോട് വെറ്ററിനറി മെൻസ് ഹോസ്റ്റലിൽ നടന്ന ആൾക്കൂട്ട വിചാരണയിൽ സിദ്ധാർഥനെ ക്രൂരമായി മർദിച്ചതായാണു റിമാൻഡ് റിപ്പോർട്ടിലുള്ളത്. സിദ്ധാർഥിനെതിരെ പെൺകുട്ടി നൽകിയ പരാതി ഒത്തുതീർപ്പാക്കാനാണ് എറണാകുളത്തുനിന്നും വിളിച്ചുവരുത്തിയത്. നിയമനടപടിയുമായി മുന്നോട്ടുപോയാൽ പൊലീസ് കേസാകുമെന്നു ഭീഷണിപ്പെടുത്തി വിളിച്ചുവരുത്തിയ ശേഷമാണ് ക്രൂരമായി മർദിച്ചത്. തുടർന്ന് ക്യാംപസിന്‍റെ വിവിധ ഭാഗങ്ങളിൽ കൊണ്ടുപോയി ബെൽറ്റഅ, കേബിൾ എന്നിവ ഉപയോഗിച്ചു മർദി്കകുകയും തൊഴിക്കുകയും ചെയ്തു. മർദന സമയത്ത് അടിവസ്ത്രം മാത്രമാണു ധരിപ്പിച്ചത്. രാത്രി 9 മണി മുതൽ പുലർച്ചെ രണ്ട് മണി വരെ മർദനം തുടർന്നതായും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

പൊട്ടിത്തെറിച്ച പേജറുകൾ നിർമിച്ചത് ഇസ്രേലി ഷെൽ കമ്പനികളെന്ന് റിപ്പോർട്ട്

എഡിജിപി അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണം; ഡിജിപിയുടെ ശുപാർശയിലാണ് നടപടി

മാലിന്യം വലിച്ചെറിഞ്ഞാൽ വാട്സ് ആപ്പിലൂടെ അറിയിക്കാം; പിഴ തുകയുടെ 25 ശതമാനം പാരിതോഷികം

'അഭിഭാഷകന്‍ ഒരു ദിവസം പറയും അന്ന് നമുക്ക് കാണാം': അമെരിക്കയിൽ നിന്ന് തിരിച്ചത്തി നടൻ ജയസൂര‍്യ

സംശയത്തിന്‍റെ പേരിൽ 63 കാരിയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് സ്റ്റേഷനിൽ കീഴടങ്ങി