Kerala

കള്ളുകുടിക്കുന്ന വീഡിയോ ഇന്‍സ്റ്റാഗ്രാം റീൽസാക്കി; തൃശൂരിൽ യുവതി അറസ്റ്റിൽ

തൃശൂർ: കള്ളുഷാപ്പിലിരുന്ന് കള്ളുകുടിക്കുന്നതിന്‍റെ വീഡിയോ ഇന്‍സ്റ്റാഗ്രാമിൽ പങ്കുവച്ച യുവതിയെ എക്സൈസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. മദ്യപാനം പ്രോൽസാഹിപ്പിക്കൽ, മദ്യം ഉപയോഗിക്കുന്നതിന്‍റെ ദൃശ്യം പ്രചരിപ്പിക്കൽ എന്ന കുറ്റം ചുമത്തിയാണ് ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഉമയായ അഞ്ജനയെ അറസ്റ്റ് ചെയ്തത്. തൃശൂർ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്ത യുവതിയെ പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.

തൃശൂർ‌ കുണ്ടോളിക്കടവ് കള്ളുഷാപ്പിൽ 5 യുവതികളുടെ സംഘം കള്ളു കുടിക്കുന്നതിന്‍റെ വീഡിയോയാണ് യുവതി ഇന്‍സ്റ്റാഗ്രാം റീൽസായി പോസ്റ്റ് ചെയ്തത്. വീഡിയോ അതിവേഗം തരംഗമായി. ഇതോടെയാണ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് കേസെടുക്കുകയും സൈബർസെല്ലിന്‍റെ സഹായത്തോടെ അക്കൗണ്ട് ഉമയെ കണ്ടെത്തുന്നത്. അതേസമയം യുവതിയെ അറസ്റ്റ് ചെയ്ത എക്സൈസ് നടപടിക്കെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനമാണ് ഉയരുന്നത്.

എ.കെ. ശശീന്ദ്രൻ മന്ത്രി സ്ഥാനം ഒഴിയാൻ ശരദ് പവാർ ആവശ്യപ്പെട്ടേക്കും

ലബനനിൽ വീണ്ടും സ്ഫോടനം; ഇത്തവണ വോക്കി ടോക്കി

ജമ്മു കശ്മീരിൽ 59% പോളിങ്

മലപ്പുറം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചു

അജ്മൽ കാറിന്‍റെ ഇൻഷുറൻസ് പുതുക്കിയത് അപകടശേഷം