റഷീദ് 
Kerala

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

സംഭവ സ്ഥലത്ത് ഫൊറന്‍സിസ് സംഘം ഉടന്‍ പരിശോധന നടത്തും

മലപ്പുറം: മലപ്പുറം ഊർക്കടവ് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ ഉണ്ടായ പൊട്ടിത്തെറിയിൽ ഒരു മരണം. ഊര്‍ക്കടവ് എളാടത്ത് റഷീദ് ആണ് മരിച്ചത്. ഫ്രിഡ്ജ് നന്നാക്കുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായതെന്നാണ് വിവരം. കടയിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറിൽ നിന്നുള്ള ചോർച്ചയാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് സൂചന. ഇന്ന് രാവിലെയായിരുന്നു സംഭവം.

സംഭവസ്ഥലത്ത് പൊലീസ് പരിശോധന നടത്തി. ഫൊറന്‍സിസ് സംഘവും ഉടന്‍ പരിശോധന നടത്തും. ഇതിന് ശേഷം മാത്രമേ പൊട്ടിത്തെറിക്കുള്ള യഥാർഥ കാരണം വ്യക്തമാകുകയുള്ളൂ. കടയിലെ നടത്തിപ്പുകാരനാണ് മരിച്ച റഷീദ്. പൊട്ടിത്തെറിയുടെ സമയത്ത് പരിസരത്ത് നിരവധിപ്പേര്‍ ഉണ്ടായിരുന്നുവെങ്കിലും കടയില്‍ റഷീദ് മാത്രമാണ് ഉണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റ റഷീദിനെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിക്കുകയായിരുന്നു.

പ്രകാശപൂരിതം; 28 ലക്ഷം ദീപങ്ങൾ തെളിയിച്ച് ചരിത്രപരമായ ഗിന്നസ് റെക്കോഡ് സ്വന്തമാക്കാൻ അയോധ്യ രാമക്ഷേത്രം

ഡിസിസി കത്ത് വിവാദം: മുതിർന്ന നേതാക്കൾ പക്വതയോടെ പെരുമാറണം; കെ.സി. വേണുഗോപാൽ

നീലേശ്വരം വെടിക്കെട്ട് അപകടം: വധശ്രമത്തിന് കേസെടുത്ത് പൊലീസ്

പാരമ്പര്യമല്ല, ജീവനാണ് പ്രധാനം; ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് ആവർത്തിച്ച് കെജ്‌രിവാൾ

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം