Representative image 
Kerala

‌കാക്കനാട് നിറ്റ ജലാറ്റിൻ കമ്പനിയിൽ വൻ പൊട്ടിത്തെറി; അതിഥി തൊഴിലാളി മരിച്ചു

തൃക്കാക്കര: കാക്കനാട് കിന്‍ഫ്രയിലെ നിറ്റ ജലാറ്റിന്‍ കമ്പനിയില്‍ വന്‍ പൊട്ടിത്തെറി. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു അപകടം. ഒരാള്‍ സംഭവ സ്ഥലത്ത് മരിച്ചു. കരാര്‍ ജീവനക്കാരന്‍ പഞ്ചാബ് സ്വദേശി രാജന്‍ ഒറഗ് (30) ആണ് മരിച്ചത്.

ബൊയിലറില്‍ വിറക് അടുക്കുന്ന കരാര്‍ ജീവനക്കാരനാണ് മരിച്ചത്. നാല് പേര്‍ പരുക്കുകളോടെ കാക്കനാട് സണ്‍റൈസ് ആശുപത്രിയില്‍ ചികിത്സയിലാണ്. കാക്കനാട് അത്താണി ഓപ്പറേറ്റര്‍ വി.പി. നജീബ്, കരാറ് തൊഴിലാളികളുടെ സൂപ്പര്‍വൈസര്‍ കാക്കനാട് തോപ്പില്‍ സ്വദേശി സനീഷ്, ഇതരസംസ്ഥാന തൊഴിലാളികളായ പങ്കജ്, കൗശിബ് എന്നിവർക്കാണ് പരുക്കേറ്റത്.

കെമിക്കല്‍ ബോട്ടിലുകള്‍ കൂട്ടിയിട്ടിരുന്ന സ്ഥലത്താണ് സ്ഫോടനമുണ്ടായത്. സ്ഫോടന കാരണം വ്യക്തമല്ല.

തൃക്കാക്കര അസിസ്റ്റന്‍റ് കമ്മിഷണര്‍ പി.വി. ബേബിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരുകയാണ്.

എഡിജിപി അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണം; ഡിജിപിയുടെ ശുപാർശയിലാണ് നടപടി

'അഭിഭാഷകന്‍ ഒരു ദിവസം പറയും അന്ന് നമുക്ക് കാണാം': അമെരിക്കയിൽ നിന്ന് തിരിച്ചത്തി നടൻ ജയസൂര‍്യ

സംശയത്തിന്‍റെ പേരിൽ 63 കാരിയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് സ്റ്റേഷനിൽ കീഴടങ്ങി

തിരുപ്പതി ലഡ്ഡുവിൽ മൃഗക്കൊഴുപ്പും മീനെണ്ണയും!

ഫുഡ് ഡെലിവറി ചെയ്യാൻ വൈകി; ഉപഭോക്താവ് ചീത്ത പറഞ്ഞതിനെ തുടർന്ന് 19-കാരൻ ജീവനൊടുക്കി