വിഎസിന്‍റെ പിറന്നാൾ കേക്ക്. 
Kerala

വിഎസിന്‍റെ പിറന്നാൾ ആഘോഷവുമായി കുടുംബം; ചിത്രം പുറത്തുവിട്ട് മകൻ

വി.എസ്. അച്യുതാനന്ദനും കുടുംബവും പിറന്നാൾ ആഘോഷത്തിനിടെ.

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നൂറാം പിറന്നാള്‍ ആഘോഷിക്കുന്ന മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെ വീട്ടിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ ആശംസകള്‍ അറിയിച്ചു. തിരുവനന്തപുരത്തെ വിഎസിന്‍റെ വീട്ടില്‍ നേരിട്ടെത്തിയാണു മുഖ്യമന്ത്രി ആശംസകള്‍ അറിയിച്ചത്. ക്ഷീണം മൂലം വി.എസ് മയക്കത്തിലായിരുന്നപ്പോഴാണു മുഖ്യമന്ത്രി എത്തിയത്. മയങ്ങുകയായിരുന്നതിനാൽ ബുദ്ധിമുട്ടിപ്പിക്കേണ്ടെന്നു കരുതി ജന്മദിനാശംസ അറിയിച്ച് അഞ്ച് മിനിറ്റുകൾക്കു ശേഷം മുഖ്യമന്ത്രി മടങ്ങി. വിഎസിന്‍റെ നൂറാം പിറന്നാളിനോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ ഫോണിലൂടെയും ആശംസകൾ അറിയിച്ചിരുന്നു.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, സിപിഐ ദേശീയ നേതാവ് പന്ന്യൻ രവീന്ദ്രൻ അടക്കം നേതാക്കളും മന്ത്രിമാരും എംഎൽഎമാരും, കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള വിവിധ ജില്ലകളിൽ നിന്നായുള്ള സിപിഎം പ്രവർത്തകരും തലസ്ഥാനത്തെ വീട്ടിലേക്കെത്തി. തിരുവനന്തപുരം നഗരത്തിലെ ബാര്‍ട്ടണ്‍ ഹില്ലിലെ വീട്ടിലാണ് വി.എസ് ഇപ്പോള്‍ താമസിക്കുന്നത്. ഭരണപരിഷ്കാര കമ്മിഷന്‍റെ അധ്യക്ഷപദവി ഒഴിഞ്ഞതിനു പിന്നാലെ നാലുവര്‍ഷം മുമ്പാണ് "വേലിക്കകത്ത്' എന്നു പേരിട്ട ഈ വീട്ടിലേക്ക് അദ്ദേഹവും കുടുംബവും താമസം മാറിയത്. വി.എസിന്‍റെ നൂറാം പിറന്നാളിനോടനുബന്ധിച്ച് കേരളത്തില്‍ പല ഭാഗങ്ങളിലും സിപിഎം പ്രവര്‍ത്തകര്‍ മധുരം പങ്കുവെച്ച് സന്തോഷം പങ്കിട്ടു. തിരുവനന്തപുരത്തേയും ആലപ്പുഴയിലേയും വീടുകളിലും കുടുംബാംഗങ്ങളും ബന്ധുക്കളും ചേർന്ന് കേക്ക് മുറിച്ചും പായസം വച്ചും മധുരം വിതരണം ചെയ്തു നൂറാം പിറന്നാൾ ആഘോഷിച്ചു. വിഎസിനൊപ്പം കുടുംബാംഗങ്ങൾ ജന്മദിനാഘോഷിക്കുന്ന ചിത്രം ഇന്നലെ രാവിലെ മകൻ ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടിരുന്നു. ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിൽ നടന്ന ആഘോഷ പരിപാടികൾക്ക് സിപിഎം അമ്പലപ്പുഴ ഏരിയ കമ്മിറ്റി നേതൃത്വം നൽകി. മറ്റൊരു പരിപാടിക്കു പോകുന്നതിനിടെ വീട്ടിലേക്കു വരുമെന്ന് അറിയിച്ച ശേഷമാണു മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയതെന്നു വി.എസ് അച്യുതാനന്ദന്‍റെ മകനും ഐഎച്ച്ആർഡി ഡയറക്‌റ്ററുമായ ഡോ. വി.എ അരുണ്‍കുമാര്‍ പറഞ്ഞു.

അച്ഛന്‍ ആരോഗ്യവാനായിരിക്കുന്നുവെന്ന് അരുണ്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഡോക്റ്റർമാരുടെ കർശന നിർദേശമുള്ളതിനാൽ പിറന്നാൾ ആഘോഷമൊക്കെ വീടിനു പുറത്തായിരുന്നെന്നും മകൻ പറഞ്ഞു.

ഡോക്റ്റർമാർ പറയുന്ന ജീവിതചര്യയാണ്. മഴയൊക്കെ ആയത് കൊണ്ട് ഇൻഫെക്ഷൻ ഉണ്ടാവാൻ സാധ്യതയുണ്ട്. വയ്യാതിരിക്കുന്നത് കാരണം ഇത്തവണ സദ്യയില്ല. വാർത്താ വായന, ടിവി കാണൽ തുടങ്ങി പതിവ് കാര്യങ്ങളൊക്കെ അതേപടി നടന്നു പോകുന്നുണ്ടെന്നും അരുൺകുമാർ പറഞ്ഞു.

അഭിഭാഷകക്കെതിരേ ജഡ്ജിയുടെ പരാമർശം: സുപ്രീം കോടതി റിപ്പോർട്ട് തേടി

ഐഫോൺ 16 സ്വന്തമാക്കാൻ പാതിരാത്രി മുതൽ ആരാധകരുടെ ക്യൂ

മഹാരാഷ്ട്രയിൽ എംവിഎ മികച്ച വിജയം നേടും: ചെന്നിത്തല

മെഹ്മൂദിന് 5 വിക്കറ്റ്; ഇന്ത്യ 376 ഓൾ‍ഔട്ട്

2200 ബസുകൾ ഒറ്റയടിക്ക് നഷ്ടമാകും; കെഎസ്ആർടിസി പുതിയ പ്രതിസന്ധിയിലേക്ക്