ചികിത്സ പിഴവു മൂലം ഒരു വയസുകാരൻ മരിച്ചെന്ന പരാതിയുമായി കുടുംബം 
Kerala

ഒല്ലൂരിൽ ചികിത്സ പിഴവു മൂലം കുഞ്ഞ് മരിച്ചെന്ന പരാതിയുമായി കുടുംബം

കുട്ടിയെ ഉടന്‍ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അവിടെവച്ച് മരണം സംഭവിക്കുകയായിരുന്നു.

തൃശൂർ: ഒല്ലൂരിൽ സ്വകാര്യ ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം. ചികിത്സ പിഴവ് മൂലം ഒരു വയസുകാരൻ മരിച്ചുവെന്നാരോപണവുമായി ഒല്ലൂരിലെ വിൻസെന്‍റ് ഡി പോൾ ആശുപത്രിക്കെതിരെയാണ് പരാതി.

പനിയെ തുടർന്നാണ് ഒരു വയസുള്ള കുഞ്ഞിനെ തൃശൂരിലെ സ്വാകാര്യ ആശുപത്രിയിലെത്തിച്ചത്. എന്നാൽ പീഡിയാട്രിഷ്യൻ ഇല്ലാതെ നേഴ്‌സായിരുന്നു കുട്ടിയെ ചികിത്സിച്ചതെന്നാണ് ബന്ധുക്കൾ പറയുന്നത്. വൈകുന്നേരം 4.30 മുതൽ 9 മണി വരെ യാതൊരു ചികിത്സയും കുട്ടിക്ക് നൽകിയിരുന്നില്ല. എന്നാൽ രാത്രി 9 മണിക്ക് ശേഷം കുട്ടിയുടെ നില വഷളായി. കുട്ടിയെ ഉടന്‍ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അവിടെവച്ച് മരണം സംഭവിക്കുകയായിരുന്നു.

ഇതേസമയം, പിഡിയാട്രീഷ്യന്‍റെ നിർദ്ദേശപ്രകാരമാണ് ചികിത്സ നൽകിയതെന്നാണ് സ്വകാര്യ ആശുപത്രിയുടെ വാദം. ഇൻജക്ഷൻ വഴി മരുന്ന് നൽകാൻ കഴിയാത്ത അവസ്ഥ ആയതിനാൽ മരുന്ന് നൽകാൻ കഴിഞ്ഞില്ലെന്നുമാണ് ആശുപത്രി ആശുപത്രിയുടെ പക്ഷം. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾ ഒല്ലൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

കൊടകര കുഴൽപ്പണക്കേസ്; തുടരന്വേഷണത്തിന് സർക്കാർ, കോടതിയുടെ അനുമതി തേടും

3 വയസുള്ള കുട്ടിയുടെ മൂക്കിൽ പുളിങ്കുരു; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്!! കേരളത്തിൽ ഓടുന്ന 36 ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം

കെ.സി. വേണുഗോപാൽ അനുനയിപ്പിച്ചു, പാലക്കാട് പ്രചാരണത്തിനിറങ്ങാൻ കെ. മുരളീധരൻ

വിദ്യാർഥികൾ തമ്മിലുണ്ടായ തർക്കം: മലപ്പുറത്ത് വിദ്യാർഥി സഹപാഠിയെ കുത്തി