Kerala

ഫെ​ഫ്ക റൈ​റ്റേ​ഴ്‌​സ് യൂ​ണി​യ​ന്‍ അ​ധ്യ​ക്ഷ​നാ​കാ​ൻ ജോ​യ് മാ​ത്യു​വും ചു​ള്ളി​ക്കാ​ടും

കൊ​ച്ചി: ഫെ​ഫ്ക റൈ​റ്റേ​ഴ്‌​സ് യൂ​ണി​യ​നി​ല്‍ അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് എ​ഴു​ത്തു​കാ​ര​നും ക​വി​യും ന​ട​നു​മാ​യ ബാ​ല​ച​ന്ദ്ര​ന്‍ ചു​ള്ളി​ക്കാ​ടും എ​ഴു​ത്തു​കാ​ര​നും സം​വി​ധാ​യ​ക​നും ന​ട​നും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നു​മാ​യ ജോ​യ് മാ​ത്യു​വും മ​ത്സ​രി​ക്കു​ന്നു.

മ​ല​യാ​ള സി​നി​മ​യി​ലെ 100ഓ​ളം എ​ഴു​ത്തു​കാ​രാ​ണ് വോ​ട്ട​ർ പ​ട്ടി​ക​യി​ലു​ള്ള​ത്. 22നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. ജി​നു എ​ബ്ര​ഹാ​മി​നെ നേ​ര​ത്തെ എ​തി​രി​ല്ലാ​തെ ജ​ന. സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു.

സാ​ധാ​ര​ണ പ്ര​സി​ഡ​ന്‍റ്, ജ​ന. സെ​ക്ര​ട്ട​റി സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് നാ​മ​നി​ര്‍ദേ​ശ​മാ​യി​രു​ന്നു പ​തി​വ്. അ​താ​ണ് ഇ​ത്ത​വ​ണ തെ​റ്റി​യ​ത്. അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്കു മ​ത്സ​രി​ക്കാ​ന്‍ കേ​ര​ള​ത്തി​ന്‍റെ സാ​ഹി​ത്യ- സാം​സ്‌​കാ​രി​ക ലോ​ക​ത്തെ ര​ണ്ടു പ്ര​മു​ഖ​ർ ത​ന്നെ ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കു​ക​യാ​ണ്.

ഒ​രു​കാ​ല​ത്ത് ഇ​രു​വ​രും തീ​വ്ര ഇ​ട​തു​പ​ക്ഷ സ​ഹ​യാ​ത്രി​ക​രാ​യി​രു​ന്നു. ബാ​ല​ച​ന്ദ്ര​ന്‍ ചു​ള്ളി​ക്കാ​ട് ഇ​പ്പോ​ൾ സി​പി​എം സ​ഹ​യാ​ത്രി​ക​നും ജോ​യ് മാ​ത്യു ക​ടു​ത്ത സി​പി​എം വി​മ​ർ​ശ​ക​നു​മാ​ണ്. അ​തു​കൊ​ണ്ടു ത​ന്നെ മ​ത്സ​ര​ത്തി​ന് രാ​ഷ്‌​ട്രീ​യ നി​റ​വും കൈ​വ​ന്നി​രി​ക്കു​ക​യാ​ണ്.

എം.​ടി. വാ​സു​ദേ​വ​ന്‍ നാ​യ​ര്‍ അ​ട​ക്കം അം​ഗ​മാ​യ സം​ഘ​ട​ന​യാ​ണ് ഫെ​ഫ്ക റൈ​റ്റേ​ഴ്‌​സ് യൂ​ണി​യ​ന്‍. നി​ല​വി​ല്‍ എ​സ്.​എ​ന്‍. സ്വാ​മി​യാ​ണ് അ​ധ്യ​ക്ഷ​ന്‍. അ​ദ്ദേ​ഹം സം​ഘ​ട​നാ നേ​തൃ​ത്വ​ത്തി​ൽ നി​ന്നു മാ​റു​ക​യാ​ണെ​ന്ന് അ​റി​യി​ച്ചി​രു​ന്നു.

സി​നി​മ​യി​ലെ സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രു​ടെ സം​ഘ​ട​ന​യാ​യ ഫെ​ഫ്ക​ക്ക് കീ​ഴി​ല്‍ റൈ​റ്റേ​ഴ്‌​സ് യൂ​ണി​യ​ന്‍ ഉ​ണ്ടാ​യ​പ്പോ​ള്‍ ആ​ദ്യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സം​വി​ധാ​യ​ക​ൻ ബി. ​ഉ​ണ്ണി​കൃ​ഷ്ണ​നാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​നു ശേ​ഷം എ.​കെ. സാ​ജ​നാ​യി​രു​ന്നു ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി.

പൊട്ടിത്തെറിച്ച പേജറുകൾ നിർമിച്ചത് ഇസ്രേലി ഷെൽ കമ്പനികളെന്ന് റിപ്പോർട്ട്

എഡിജിപി അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണം; ഡിജിപിയുടെ ശുപാർശയിലാണ് നടപടി

മാലിന്യം വലിച്ചെറിഞ്ഞാൽ വാട്സ് ആപ്പിലൂടെ അറിയിക്കാം; പിഴ തുകയുടെ 25 ശതമാനം പാരിതോഷികം

'അഭിഭാഷകന്‍ ഒരു ദിവസം പറയും അന്ന് നമുക്ക് കാണാം': അമെരിക്കയിൽ നിന്ന് തിരിച്ചത്തി നടൻ ജയസൂര‍്യ

സംശയത്തിന്‍റെ പേരിൽ 63 കാരിയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് സ്റ്റേഷനിൽ കീഴടങ്ങി