പെർമിറ്റില്ലാത്ത ബോട്ടുകളുമായി ഉൾക്കടലിൽ സിനിമാ ചിത്രീകരണം; ബോട്ടുകൾ പിടിച്ചെടുത്ത് ഫിഷറീസ് 
Kerala

പെർമിറ്റില്ലാത്ത ബോട്ടുകളുമായി ഉൾക്കടലിൽ സിനിമാ ചിത്രീകരണം; ബോട്ടുകൾ പിടിച്ചെടുത്ത് ഫിഷറീസ്

തെലുങ്ക് സിനിമാ ചിത്രീകരണം നടത്തിയ രണ്ട് ബോട്ടുകളാണ് ഫിഷറീസ് വകുപ്പ് പിടിച്ചെടുത്തത്

കൊച്ചി: പെർമിറ്റില്ലാത്ത ബോട്ടുകളുമായി ഉൾക്കടലിൽ സിനിമാ ചിത്രീകരണം നടത്തിയ 2 ബോട്ടുകൾ ഫിഷറീസ് വകുപ്പ് പിടിച്ചെടുത്തു. സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കാതെ ഉൾക്കടലിൽ തെലുങ്ക് സിനിമാ ചിത്രീകരണം നടത്തിയ രണ്ട് ബോട്ടുകളാണ് ഫിഷറീസ് വകുപ്പ് പിടിച്ചെടുത്തത്. സിനിമാ ചിത്രീകരണത്തിന് വേണ്ടി ചെല്ലാനം ഹാർബറിൽ ഷൂട്ട് ചെയ്യാൻ ഇവർ അനുമതി നേടിയിരുന്നു.

എന്നാൽ പിന്നീട് ഇവർ ബോട്ടുകളുമായി ഉൾക്കടലിലേക്ക് പോവുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ ഫിഷറീസ് വകുപ്പ് ഉദ‍്യോഗസ്ഥർ ബോട്ട് പിടിച്ചെടുത്തു. ഷൂട്ടിംഗ് സംഘത്തിൽ നിന്ന് പിഴ ഈടാക്കാനാണ് ഫിഷറീസ് വകുപ്പിന്‍റെ തിരുമാനം.

ചേലക്കരയിലേത് സർക്കാർ വിലയിരുത്തലെന്ന് കോൺഗ്രസ് പറഞ്ഞു, എന്നിട്ട് എന്തായി?

പെരുമ്പാവൂരിൽ അനാശാസ്യകേന്ദ്രത്തിൽ റെയ്ഡ്; 3 പേർ അറസ്റ്റിൽ

നടതുറന്നിട്ട് 9 ദിവസം; റെക്കോഡിട്ട് തീർഥാടകരുടെ എണ്ണവും വരുമാനവും

ശബരിമലയിൽ മരച്ചില്ല വീണ് തീർഥാടകന് പരുക്ക്

അങ്കണവാടിയില്‍ കുഞ്ഞ് വീണ് പരുക്കേറ്റ വിവരം മറച്ചുവെച്ചെന്ന പരാതി; ബാലാവകാശ കമ്മീഷന്‍ കേസെടുത്തു