CM Pinarayi Vijayan 
Kerala

മുഖ്യമന്ത്രിയുടെ ക്രിസ്മസ്-പുതുവത്സര വിരുന്നിൽ ഭക്ഷണത്തിനു മാത്രം ചെലവായത് 16 ലക്ഷം, കേക്കിന് 1.2 ലക്ഷം; തുക അനുവദിച്ച് ധനവകുപ്പ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ ക്രിസ്മസ്-പുതുവത്സര വിരുന്നിന് ചെലവായ പണം അനുവദിച്ച് ധനവകുപ്പ്. വിരുന്നിൽ പൗരപ്രമുഖരുടെ ഭക്ഷണത്തിനു മാത്രം 16.08 ലക്ഷം രൂപയാണ് ചെലവായത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഏഴു ലക്ഷം രൂപ കൂടുതലാണിത്.

ക്രിസ്മസ് കേക്ക് നല്‍കിയതിന് 1.2 ലക്ഷം രൂപയാണ് ചെലവായത്. മസ്‌കറ്റ് ഹോട്ടലിലാണ് മുഖ്യമന്ത്രി പൗരപ്രമുഖര്‍ക്ക് വിരുന്ന് നല്‍കിയത്. കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രിയുടെ ക്രിസ്മസ്-പുതുവത്സര വിരുന്നിന് ഒമ്പതു ലക്ഷം രൂപയാണ് ചെലവായിരുന്നത്. ജാതി സെന്‍സസ് കേരളത്തിലെ സമുദായങ്ങളുടെ യഥാര്‍ത്ഥ അവസ്ഥ വെളിപ്പെടുത്തും: സ്വാമി സച്ചിദാനന്ദ

വിരുന്നിന് ശേഷം തിരികെ പോകുന്ന പൗരപ്രമുഖര്‍ക്ക് സമ്മാനമായി നല്‍കിയ ക്രിസ്മസ് കേക്കിനാണ് ഒരു ലക്ഷത്തി ഇരുതിനായിരം രൂപ ചെലവായത്. വിരുന്നിന് ക്ഷണക്കത്ത് അച്ചടിച്ചതിന് സ്ഥാപനത്തിന് 10,725 രൂപയും അനുവദിച്ചിട്ടുണ്ട്.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ