KS Hariharan 
Kerala

ഹരിഹരന്‍റെ വീടാക്രമിച്ചത് സിപിഎം പ്രവർത്തകരെന്ന് എഫ്ഐആർ

കോഴിക്കോട്: ആർഎംപി കേന്ദ്ര കമ്മറ്റിയംഗം കെ.എസ്. ഹരിഹരന്‍റെ വീടിന് നേരെ ഉണ്ടായ ആക്രമണത്തിന് പിന്നിൽ സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരെന്ന് പൊലീസിന്‍റെ പ്രഥമ വിവര റിപ്പോർട്ട് (എഫ്ഐആർ). കുടുംബത്തെ അപായപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും എഫ്ഐആറിൽ പറയുന്നു. കണ്ടാലറിയാവുന്ന 3 പേർക്കെതിരേ പൊലീസ് കേസെടുത്തു.

ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മാരകമായ സ്ഫോടക വസ്തുക്കളല്ല ഉപയോഗിച്ചതെന്നാണ് പ്രാഥമിക നിഗമനം. വിശദ പരിശോധനയ്ക്ക് സാംപിൾ അയച്ചു. വീടിന്‍റെ ഗേറ്റിനു സമീപം സ്‌ഫോടക വസ്തു വച്ച് പൊട്ടിക്കുകയായിരുന്നു. അസഭ്യം വിളിച്ചത് കാറിൽ വന്ന ആളുകളാണെന്നും എഫ്ഐആറിൽ പറയുന്നു. കെഎൽ 18എൻ 7009 എന്ന നമ്പറുള്ള കാറിലാണ് 5 പേർ എത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. തേഞ്ഞിപ്പലം പൊലീസാണ് കേസ് അന്വേഷണിക്കുന്നത്.

വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞത് പുറത്തുനിന്നു വന്നവരാകാനാണ് സാധ്യതയെന്ന് കെ.എസ്. ഹരിഹരൻ പറഞ്ഞു. കേസുകളെ നിയമപരമായും രാഷ്‌ട്രീയമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു. വടകരയിലെ യുഡിഎഫ് യോഗത്തിൽ കെ.കെ. ശൈലജയ്ക്കും മഞ്ജു വാരിയർക്കും അപമാനമുണ്ടാക്കിയ പരാമർശത്തിൽ താൻ മാപ്പ് പറഞ്ഞതാണ്. അത്തരത്തിൽ കേരളത്തിൽ മാപ്പ് പറഞ്ഞ ആദ്യത്തെയാൾ താനാണ്. മറ്റാരും അതുപോലെ ചെയ്തിട്ടില്ല. സിപിഎം നേതാക്കളായ വിജയരാഘവനും ആർഷോയുമൊന്നും സ്ത്രീവിരുദ്ധ പരാമർശങ്ങൾ തിരുത്തിയിട്ടില്ല.

ഖേദപ്രകടനം കൊണ്ട് മാത്രം തീരില്ല എന്ന് സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനൻ പറയുന്നത് മറ്റ് ഗൂഢാർഥങ്ങൾ വച്ചുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

എ.കെ. ശശീന്ദ്രൻ മന്ത്രി സ്ഥാനം ഒഴിയാൻ ശരദ് പവാർ ആവശ്യപ്പെട്ടേക്കും

ലബനനിൽ വീണ്ടും സ്ഫോടനം; ഇത്തവണ വോക്കി ടോക്കി

ജമ്മു കശ്മീരിൽ 59% പോളിങ്

മലപ്പുറം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചു

അജ്മൽ കാറിന്‍റെ ഇൻഷുറൻസ് പുതുക്കിയത് അപകടശേഷം