പ്രഥമ കെ.കെ. പൈങ്കി മാസ്റ്റർ പുരസ്കാരം വി.എസ്. അച്യുതാനന്ദന് നൽകി 
Kerala

പ്രഥമ കെ.കെ. പൈങ്കി മാസ്റ്റർ പുരസ്കാരം വി.എസ്. അച്യുതാനന്ദന് നൽകി

വിഎസിനു വേണ്ടി സഹധർമിണി ഭാനുമതിയും മകൻ ഡോ. അരുൺ കുമാറും ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.

ചാലക്കുടി: അംബേദ്ക്കർ സാംസ്കാരിക സമിതി ഏർപ്പെടുത്തിയ പ്രഥമ കെ.കെ. പൈങ്കി മാസ്റ്റർ പുരസ്ക്കാരം മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് നിയമ-വ്യവസായ മന്ത്രി പി.രാജീവ് സമർപ്പിച്ചു. കാൽ ലക്ഷം രൂപയും ചിത്രകാരൻ എൻ.വി. ഗിരീഷ് രൂപകല്പന ചെയ്ത ഫലകവും പ്രശംസാപത്രവും അടങ്ങുന്ന പുരസ്കാരമാണ് മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് സമ്മാനിച്ചത്. വിഎസിനു വേണ്ടി സഹധർമിണി ഭാനുമതിയും മകൻ ഡോ. അരുൺ കുമാറും ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. സമിതി ചെയർമാൻ സുബ്രഹ്മണ്യൻ ഇരിപ്പശ്ശേരി അധ്യക്ഷനായിരുന്നു. ഏഴു പതിറ്റാണ്ടായി പൊതുരംഗത്ത് നിറസാന്നിദ്ധ്യമായി നില കൊണ്ട അച്യുതാനന്ദൻ കർഷക തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും അവരുടെ ക്ഷേമത്തിനും വികസനത്തിനും വേണ്ടി ശക്തമായ പോരാട്ടം നടത്തുകയും, പരിസ്ഥിതി, മനുഷ്യാവകാശം എന്നീ മേഖലകളിലും ഭരണ രംഗത്തും സംശുദ്ധമായ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച വ്യക്തി എന്ന നിലയിയിലാണ് പുരസ്ക്കാരം.

കെ.കെ. പൈങ്കി ഭൂവുടമ - ജന്മി -നാടുവാഴിത്ത കൂട്ട് കെട്ട് വാഴ്ച്ചക്കെതിരെ എസ്.എൻ.ഡി.പി , പുലയ മഹാസഭ സാംബവ മഹാസഭ തുടങ്ങീ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന സമരങ്ങളിൽ പങ്കാളിയായിരുന്നു. പി.കെ. ചാത്തൻ മാസ്റ്റർ, ഡോ. സി.സി. പ്രസാദ്, പി. ഗംഗാധരൻ എന്നിവർക്കൊപ്പം ഇരിങ്ങാലക്കുട കുട്ടംകുളം സമരത്തിലും നിയമ ലംഘന ജാഥയിലും സംബന്ധിച്ചു. അദ്ദേഹത്തിന്‍റെ പ്രവർത്തന മികവ്

യുവാക്കളുടെ നേതൃനിരിയിലെത്തിച്ചു. എ.കെ.ജി നയിച്ച പട്ടിണി ജാഥയിൽ ആദ്യാവസാനം പങ്കെടുത്തവരിൽ ഒരാൾ കെ.കെ. പൈങ്കിയായിരുന്നു.

കെ.കെ. പൈങ്കി മാസ്റ്റർ ജന്മശതാബ്ദിയിലും ഉചിതമായ ഒരു സ്മാരകം ഉണ്ടായിട്ടില്ലെന്നത് ശ്രദ്ധയിൽപ്പെടുത്താനും അതിനു വേണ്ട അടിയന്തിര നടപടി ഉണ്ടാകണമെന്ന് സാംസ്കാരിക സംഘം ഭാരവാഹികൾ സർക്കാരിനോടാവശ്യപ്പെട്ടു.

കൊച്ചിൻ ദേവസ്വം ബോർഡിന്‍റെ കീഴിലുള്ള ശ്രീ കേരളവർമ്മ കോളേജ് ഹോസ്റ്റലിന് പൈങ്കിയുടെ പേരു നൽകണമെന്നും കുറ്റിച്ചിറയിലെ സർക്കാർ എൽ. പി സ്കൂൾ അദ്ദേഹത്തിന്‍റെ സ്മാരകമായി ഉയർത്തണമെന്നുമുള്ള

നിർദ്ദേശവും സമിതി മുന്നോട്ടു വച്ചു. 2025ൽ ഒരു വർഷകാലം കെ.കെ. പൈങ്കിയുടെ ജന്മ ശതാബ്ദി ആഘോഷങ്ങൾ സംഘടിപ്പിക്കും.

പ്രഭാഷകനും നിരൂപകനുമായ പ്രൊഫ: അബ്ദുൾ സമദ്, , മഹാത്മാ ഗാന്ധി കോളേജ് മുൻ പ്രിൻസിപ്പാളും, കോഴിക്കോട് മുൻ പരീക്ഷ കൺട്രോളുമായ ഡോ.സി.സി ബാബു എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് പുരസ്ക്കാര ജേതാവിനെ തെരഞ്ഞെടുത്തത്.

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും