സെബാസ്റ്റ്യൻ (42)  
Kerala

തുമ്പയില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി; മുതലപ്പൊഴിയിലും അപകടം

കോസ്റ്റൽ പൊലീസും മത്സ്യതൊഴിലാളികളും ചേർന്ന് സ്ഥലത്ത് തെരച്ചിൽ നടത്തുകയാണ്.

തിരുവനന്തപുരം: തുമ്പയില്‍ തിരയില്‍പ്പെട്ട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി. തുമ്പ സ്വദേശി സെബാസ്റ്റ്യൻ (42) എന്നയാളിനെയാണ് കാണാതായത്. രാവിലെ 8 മണിയോടെയായിരുന്നു അപകടം. വള്ളത്തിലുണ്ടായിരുന്ന 5 പേരില്‍ 4 പേര്‍ നീന്തിക്കയറി രക്ഷപ്പെട്ടു. എന്നാൽ സെബാസ്റ്റ്യനെ തിരച്ചുഴിയിൽപ്പെട്ട് കാണാതാകുകയായിരുന്നു എന്നാണ് രക്ഷപ്പെട്ടവര്‍ പറയുന്നത്. കോസ്റ്റൽ പൊലീസും മത്സ്യതൊഴിലാളികളും ചേർന്ന് സ്ഥലത്ത് തെരച്ചിൽ നടത്തുകയാണ്.

ഇതേസമയം, തിരുവനന്തപുരം മുതലപ്പുഴയിലും ബുധനാഴ്ച രാവിലെ വള്ളം മറിഞ്ഞ് അപകടമുണ്ടായി. പെരുമാതുറ സ്വദേശി സവാദിന്‍റെ ഉടമസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്. വള്ളത്തില്‍ ഉണ്ടായിരുന്ന 3 പേര്‍ രക്ഷപ്പെട്ടു. ശക്തമായ തിരയില്‍പ്പെട്ട് വള്ളം മറിയുന്നത് മുതലപ്പൊഴിയില്‍ ഇപ്പോൾ പതിവാകുകയാണ്. ജൂലൈ മാസത്തിലും വള്ളം മറിഞ്ഞ് അപകടങ്ങൾ ഉണ്ടായിരുന്നു.

നീലേശ്വരം വെടിക്കെട്ട് അപകടം: വധശ്രമത്തിന് കേസെടുത്ത് പൊലീസ്

പാരമ്പര്യമല്ല, ജീവനാണ് പ്രധാനം; ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് ആവർത്തിച്ച് കെജ്‌രിവാൾ

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ