Kerala

മത്സ്യബന്ധനത്തിന് പോയ ടൂറിസ്റ്റ് ബസ് മറിഞ്ഞു; 5 പേർക്ക് പരിക്ക്

45 പേരുമായി മത്സ്യബന്ധനത്തിന് പോകും വഴിയാണ് അപകടം

തൃശൂർ: പുന്നപ്രയിൽ നിന്ന് തോപ്പുംപടി ഹാർബറിലേക്ക് പോയ ടൂറിസ്റ്റ് ബസ് മറിഞ്ഞു 5 പേർക്ക് പരിക്ക്. പുന്നപ്ര കറുകപ്പറമ്പിൽ സെബാസ്റ്റ്യൻ (49), പുന്നപ്ര പുതുവൽ നികർത്ത് കോശി (41), കറുകപ്പറമ്പ് സെബാസ്റ്റ്യൻ (62), തുറവൂർ പാക്കനമുറി ഗിരീഷ് (46), മത്തപ്പറമ്പിൽ എഡിസൻ (49) എന്നിവർക്കാണ് പരിക്കേറ്റത്.

45 പേരുമായി മത്സ്യബന്ധനത്തിന് പോകും വഴിയാണ് അപകടം. ബസ് എതിർദിശയിലേക്ക് മറിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. ചേർത്തല ഡി വൈ എസ് പി, അരൂർ പൊലീസ് ഫയർഫോഴ്സ് എന്നിവരുടെ സഹായത്തോടെ രക്ഷാപ്രവർത്തനങ്ങൾ നടത്തി.

ഇംഗ്ലണ്ടിൽ സൂക്ഷിച്ചിരുന്ന 102 ടൺ സ്വർണം ഇന്ത്യയിലെത്തിച്ചു

6 വയസുകാരിയെ പീഡിപ്പിച്ചു; അമ്മൂമ്മയുടെ കാമുകന് ഇരട്ട ജീവപര്യന്തം

ഇടത് സ്വതന്ത്ര സ്ഥാനാർഥി പി. സരിന് ചിഹ്നം സ്റ്റെതസ്‌കോപ്പ്

നടൻ ക്രിസ് വേണുഗോപാലും സീരിയൽ നടി ദിവ്യയും വിവാഹിതരായി; രൂക്ഷമായ സൈബർ ആക്രമണം

തൃശൂരിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണം; എഐവൈഎഫ് നേതാവിന്‍റെ ഹർജിയിൽ സുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടീസ്