തട്ടിക്കൊണ്ടു പോയ 5 വയസുകാരി - വീഡിയോ സ്ക്രീൻ ഷോട്ട്  
Kerala

ആലുവയിൽ നിന്നും കാണാതായ കുട്ടിയെ കണ്ടെത്താനാവാതെ പൊലീസ്; പണം വാങ്ങി മറ്റൊരാൾക്ക് കൈമാറിയെന്ന് മൊഴി

ലഹരിയുടെ സ്വാധീനത്തിലായിരുന്ന പ്രതിയെ മണിക്കൂറുകളായി പൊലീസ് ചോദ്യം ചെയ്യാൻ ശ്രമിക്കുകയായിരുന്നു

ആലുവ: തായിക്കാട്ടുകര ഗാരിജ് റെയിൽവേ സ്റ്റേഷൻ ഗേറ്റിന് സമീപത്തെ കെട്ടിടത്തിൽ നിന്നും തട്ടിക്കൊണ്ടു പോയ 5 വയസുകാരിയായ കുട്ടിയെ പണം വാങ്ങി സക്കീർ എന്നയാൾക്ക് കൈമാറിയെന്ന് പിടിയിലായ പ്രതി അസ്ഫാക് ആലം. ബീഹാർ‌ സ്വദേശികളായ ദമ്പതികളുടെ 5 വയസ് പ്രായം വരുന്ന പെൺകുട്ടിയെയാണ് ഇന്നലെ വൈകിട്ട് 3 മണിയോടെ തട്ടിക്കൊണ്ടു പോയത്.

ലഹരിയുടെ സ്വാധീനത്തിലായിരുന്ന പ്രതിയെ മണിക്കൂറുകളായി പൊലീസ് ചോദ്യം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. ലഹരിയുടെ പിടിയിൽ നിന്ന് മോചിതനായതോടെയാണ് പ്രതിയിൽ നിന്ന് വിവരം ലഭിച്ചത്.

ഇതോടെ സക്കീറിനെതിരെ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സാക്ഷിമൊഴികളുടെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് രാത്രി തന്നെ തോട്ടക്കാട്ടുകരയിൽ നിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്. എന്നാൽ മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്ന പ്രതിയിൽ നിന്ന് ഒരു രാത്രി മുഴുവൻ പരിശ്രമിച്ചിട്ടും ഒരു വിവരവും ലഭിച്ചിരിന്നില്ല.

ഇന്ത്യ വിക്കറ്റ് പോകാതെ 172, ഓവറോൾ ലീഡ് 218

ഉപതെരഞ്ഞെടുപ്പുകളിൽ ഭരണകക്ഷികൾക്കു നേട്ടം

പാലക്കാട് ബിജെപിയുടെ 10,000 ത്തിലധികം വോട്ട് ചോർന്നു, ജനങ്ങൾ ബിജെപിയുടെ നടുവൊടിച്ചു: കെ. സുധാകരൻ

‌രണ്ടാം വിവാഹത്തിന് തടസമായി; അഞ്ചു വയസുകാരിയെ അമ്മ കഴുത്തുഞെരിച്ച് കൊന്നു

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; സംസ്ഥാനത്ത് 5 ദിവസത്തേക്ക് മഴ