കോഴിക്കോട് ഉയർന്ന് ഫ്ലക്സ് ബോർഡ് | ടി.എൻ. പ്രതാപൻ 
Kerala

'ചതിയനെ മലബാറിന് വേണ്ട'; ടി.എൻ. പ്രതാപനെതിരേ കോഴിക്കോട് ഫ്ലക്സ് ബോർഡ്

തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ടി.എൻ പ്രതാപന് മലബാറിന്‍റെ ചുമതല നൽകിയതിലെ പ്രതിഷേധമാണ് ബോർഡ് സ്ഥാപിക്കാൻ കാരണമെന്നാണ് വിലയിരുത്തൽ

കോഴിക്കോട്: കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപനെതിരേ കോഴിക്കോട് ഫ്ലക്സ് ബോർഡുകൾ.കോൺഗ്രസ് പോരാളികൾ എന്ന പേരfലാണ് ബോർഡ് ഉയർന്നത്. ''ചതിയൻ ടി.എൻ. പ്രതാപനെ മലബാറിന് വേണ്ട, തൃശൂർ ആർഎസ്എസിന് കൊടുത്ത നയവഞ്ചകൻ '' എന്നാണ് ഫ്ലക്സ് ബോർഡിലുള്ളത്. നടക്കാവിൽ ചൊവ്വാഴ്ച വൈകിട്ടാണ് ഫ്ലക്സ് ബോർഡ് ഉയർന്നത്.

തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ടി.എൻ പ്രതാപന് മലബാറിന്‍റെ ചുമതല നൽകിയതിലെ പ്രതിഷേധമാണ് ബോർഡ് സ്ഥാപിക്കാൻ കാരണമെന്നാണ് വിലയിരുത്തൽ. ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ സ്ഥാനാർഥിത്വം ഉറപ്പിച്ചിരുന്ന ടി.എൻ. പ്രതാപനെ മാറ്റിയാണ് അവിടെ കെ. മുരളീധനെ സ്ഥാനാർഥിയാക്കിയത്. തെരഞ്ഞെടുപ്പിൽ മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും സുരേഷ് ഗോപി വിജയിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നിൽ പ്രതാപന്‍റെ കൈകളുണ്ടെന്ന് ആരോപണങ്ങളുയർന്നിരുന്നു. തെരഞ്ഞെടുപ്പിന് പിന്നാലെ മുരളീധരനെ പിന്തുണച്ച് കോഴിക്കോട് നഗരത്തിലുൾപ്പെടെ ഫ്ലക്സ് ബോർഡുകൾ ഉയർന്നിരുന്നു. പിന്നാലെയാണ് പ്രതാപനെതിരേയും ഫ്ലക്സ് ബോർഡ് ഉയർന്നത്.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?