File Image 
Kerala

വെള്ളപ്പൊക്ക മുന്നറിയിപ്പ്; നെയ്യാറിൽ ഓറഞ്ച് അലർട്ട്

കരമനയാറിന്‍റെ തീരത്ത് യെലോ അലർട്ട്

തിരുവനന്തപുരം: ശക്തമായ നീരൊഴുക്ക് കണക്കിലെടുത്ത് നെയ്യാറിലെ അരുവിപ്പുറം സ്റ്റേഷനിൽ ഓറഞ്ച് അലർട്ടും കരമനയാറ്റിലെ വെള്ളൈകടവ് സ്റ്റേഷനിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ജല കമ്മീഷൻ (CWC) അറിയിച്ചു.

അതേസമയം, ന്യൂനമർദ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്‍റെ പശ്ചാത്തലത്തിൽ ഇന്ന് 4 ജില്ലകളിൽ ഓറഞ്ച് അലർട്ടും 10 ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ 4 ജില്ലകളോഴികെ മറ്റ് 10 ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ത്യ വിക്കറ്റ് പോകാതെ 172, ഓവറോൾ ലീഡ് 218

ഉപതെരഞ്ഞെടുപ്പുകളിൽ ഭരണകക്ഷികൾക്കു നേട്ടം

പാലക്കാട് ബിജെപിയുടെ 10,000 ത്തിലധികം വോട്ട് ചോർന്നു, ജനങ്ങൾ ബിജെപിയുടെ നടുവൊടിച്ചു: കെ. സുധാകരൻ

‌രണ്ടാം വിവാഹത്തിന് തടസമായി; അഞ്ചു വയസുകാരിയെ അമ്മ കഴുത്തുഞെരിച്ച് കൊന്നു

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; സംസ്ഥാനത്ത് 5 ദിവസത്തേക്ക് മഴ