തോൽപ്പെട്ടിയിൽ നിന്ന് രാഹുലിന്‍റേയും പ്രിയങ്കയുടേയും ചിത്രങ്ങൾ പതിച്ച ഭക്ഷ്യകിറ്റുകൾ പിടികൂടി  
Kerala

തോൽപ്പെട്ടിയിൽ നിന്ന് രാഹുലിന്‍റേയും പ്രിയങ്കയുടേയും ചിത്രങ്ങൾ പതിച്ച ഭക്ഷ്യകിറ്റുകൾ പിടികൂടി

കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് ശശികുമാര്‍ തോല്‍പ്പെട്ടിയുടെ വീടിനോട് ചേര്‍ന്ന മില്ലില്‍ സൂക്ഷിച്ച നിലയിലായിരുന്നു കിറ്റുകള്‍ കണ്ടെത്തിയത്

കൽപ്പറ്റ: വയനാട് തോൽപ്പെട്ടിയിൽ നിന്ന് രാഹുൽ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും ചിത്രങ്ങൾ പതിച്ച ഭക്ഷ്യകിറ്റുകൾ പിടികൂടി. തെരഞ്ഞെടുപ്പ് ഫളളൈയിങ് സ്‌ക്വാഡാണ് കിറ്റുകള്‍ പിടിച്ചത്. ഉരുള്‍പ്പൊട്ടല്‍ ബാധിതര്‍ക്ക് നല്‍കാന്‍ എന്ന് കിറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കര്‍ണാടക കോണ്‍ഗ്രസിന്‍റെ സ്റ്റിക്കറാണ് കിറ്റില്‍ പതിപ്പിച്ചിട്ടുണ്ട്.

കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് ശശികുമാര്‍ തോല്‍പ്പെട്ടിയുടെ വീടിനോട് ചേര്‍ന്ന മില്ലില്‍ സൂക്ഷിച്ച നിലയിലായിരുന്നു കിറ്റുകള്‍ കണ്ടെത്തിയത്. എന്നാൽ കിറ്റുകൾ ദുരന്ത ബാധിതർക്ക് നൽകാനായി നേരത്തെ കൊണ്ടു വന്നതാണെന്നാണ് കോൺഗ്രസിന്‍റെ വാദം. കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നും എത്തിച്ചവയാണിത്. ബാക്കി സ്ഥലങ്ങളിലെല്ലാം വിതരണം പൂര്‍ത്തീകരിച്ചിരുന്നെന്നും ഇവിടെ മറ്റു തിരക്കുകള്‍ കാരണം വിതരണം വൈകിയതിനാല്‍ സ്ഥലത്ത് സൂക്ഷിച്ചുവച്ചിരിക്കുകയായിരുന്നുവെന്നും കോണ്‍ഗ്രസ് വിശദീകരിച്ചു.

3 ബാറ്റർമാർക്ക് പരുക്ക്; ഓസ്ട്രേലിയയിൽ ഇന്ത്യയുടെ ആശങ്ക ഏറുന്നു

ഡെപ്യൂട്ടി കലക്റ്റർക്കെതിരേ ബലാത്സംഗ‌ത്തിനു കേസ്

മാർഗനിർദേശം പാലിച്ച് തൃശൂർ പൂരം നടത്താനാവില്ലെന്ന് ദേവസ്വം

അർജന്‍റീനയ്ക്ക് തോൽവി, ബ്രസീലിനു സമനില

വായു മലിനീകരണം രൂക്ഷമായ ലോക നഗരങ്ങളിൽ ഡൽഹി രണ്ടാമത്; സ്കൂൾ ക്ലാസുകൾ ഓൺലൈനാക്കി | Video