Kerala

ആലപ്പുഴയിൽ റസിഡൻഷ്യൽ സ്കൂളിൽ ഭക്ഷ്യവിഷബാധ; 13 വിദ്യാർഥികൾ ആശുപത്രിയിൽ

സംഭവത്തിൽ അന്വേഷണം നടത്തുമെന്നും കലക്‌ടർ അറിയിച്ചു

ആലപ്പുഴ: പുന്നപ്ര റസിഡൻഷ്യൽ സ്കൂളിലെ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ. അംബേക്കർ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികളായ 13 പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവരെ ആലപ്പുഴയിലെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സ്കൂൾ ഹോസ്റ്റലിൽ നിന്നും ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചതിനു ശേഷം കുട്ടികൾക്ക് വയറുവേദനയും ഛർദിയും അനുഭവപ്പെട്ടിരുന്നു. ചോറും സാമ്പാറുമാണ് നൽകിയത്. ഈ ഭക്ഷണം മോശമാണെന്ന് കുട്ടികൾ പരാതിപ്പെട്ടിരുന്നു. ഇതിനു ശേഷമാണ് കുട്ടികളിൽ അശ്വസ്ഥത അനുഭവപ്പെട്ടത്. ആലപ്പുഴ ജില്ലാ കലക്‌ടറെത്തി കുട്ടികളെ സന്ദർശിക്കുകയും ആരോഗ്യസ്ഥിതി വിലയിരുത്തുകയും ചെയ്തു. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും കലക്‌ടർ അറിയിച്ചു.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?