manjummal st josephs hospital 
Kerala

മഞ്ഞുമ്മല്‍ സെന്റ് ജോസഫ് ആശുപത്രി കാന്റീനിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; കാന്റീൻ അടച്ചുപൂട്ടി

കൊച്ചി: മഞ്ഞുമ്മല്‍ സെന്റ് ജോസഫ് ആശുപത്രി കാന്റീനിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് ഡോക്ടര്‍മാര്‍, നഴ്സിങ് വിദ്യാർഥികൾ എന്നിവർക്കുൾപ്പടെ നിരവധി പേർ ചികിത്സയിൽ. കാന്റീനിൽ നിന്ന് ചൊവ്വാഴ്ച ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ കാന്റീന് ലൈസൻസില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രി കാന്റീന്‍ നഗരസഭ ആരോഗ്യവിഭാഗം അടച്ചുപൂട്ടി.

അസുഖബാധിതനായ ഒരാൾ നൽകിയ പരാതിയെ തുടർന്ന് പൊലീസ് ന​ഗരസഭയെ കാര്യങ്ങൾ അറിയിക്കുകയായിരുന്നു. നിലവിൽ ആറ് പേർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഇവർ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു