Kerala

കാ​ട്ടു​തീ: പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കി

‌ഫീ​ൽ​ഡ് ത​ല ക​ൺ​ട്രോ​ൾ റൂ​മു​ക​ളി​ലും ഇ​ത്ത​രം ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്

#എ.​കെ. ശ​ശീ​ന്ദ്ര​ൻ, വ​നം-​വ​ന്യ​ജീ​വി വ​കു​പ്പു​മ​ന്ത്രി

സം​സ്ഥാ​ന​ത്ത് കാ​ട്ടു​തീ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​നം വ​കു​പ്പ് ഊ​ർ​ജി​ത​മാ​ക്കി. കാ​ട്ടു​തീ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്റ്റേ​ഷ​ൻ, റേ​യ്ഞ്ച്, ഡി​വി​ഷ​ൻ, സ​ർ​ക്കി​ൾ ത​ല​ങ്ങ​ളി​ൽ ഫ​യ​ർ മാ​ന‌െ​ജ്മെ​ന്‍റ് പ്ലാ​നു​ക​ൾ ത​യാ​റാ​ക്കി പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കി വ​രി​ക​യാ​ണ്. സ​ർ​ക്കി​ൾ ത​ല ഫ​യ​ർ മാ​ന‌െ​ജ്മെ​ന്‍റ് പ്ലാ​നു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​സ്ഥാ​ന ത​ല​ത്തി​ൽ കാ​ട്ടു​തീ പ്ര​തി​രോ​ധി​ക്കാ​നാ​യി സ്റ്റേ​റ്റ് ഫ​യ​ർ മാ​ന‌െ​ജ്മെ​ന്‍റ് പ്ലാ​നും കാ​ട്ടു​തീ ഉ​ണ്ടാ​യാ​ൽ വി​വി​ധ ത​ല​ങ്ങ​ളി​ൽ അ​നു​വ​ർ​ത്തി​ക്കേ​ണ്ട മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി ഒ​രു സ്റ്റേ​റ്റ് ആ​ക്‌​ഷ​ൻ പ്ലാ​നും ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.

കാ​ട്ടു​തീ സാ​ധ്യ​ത കൂ​ടി​യ പ്ര​ദേ​ശ​ങ്ങ​ൾ ക​ണ്ടെ​ത്തി ഇ​തി​നോ​ട​കം ക​ൺ​ട്രോ​ൾ ബേ​ണി​ങ് പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്. ഫ​യ​ർ ഗ്യാ​ങ്ങു​ക​ൾ, ഫ​യ​ർ വാ​ച്ച​ർ​മാ​ർ, വി​എ​സ്എ​സ്, ഇ​ഡി​സി അം​ഗ​ങ്ങ​ൾ, ഫ​യ​ർ വാ​ച്ച​ർ​മാ​ർ എ​ന്നി​വ​യി​ൽ 3000ത്തി​ൽ പ​രം പേ​രെ കാ​ട്ടു​തീ നി​രീ​ക്ഷ​ണ, പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി നി​യോ​ഗി​ച്ചു. പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഏ​ക​ദേ​ശം 1,120 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ ഫ​യ​ർ ലൈ​നു​ക​ളും 2,080 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ ഫ​യ​ർ ബ്രേ​യ്ക്കു​ക​ളും തെ​ളി​ക്കു​ക​യും 6,100 ഹെ​ക്റ്റ​ർ വ​ന​പ്ര​ദേ​ശ​ത്ത് ക​ൺ​ട്രോ​ൾ ബേ​ണി​ങ് ന​ട​ത്തു​ക​യും ചെ​യ്തു.

കാ​ട്ടു​തീ സം​ബ​ന്ധി​ച്ച മു​ന്ന​റി​യി​പ്പ് ല​ഭി​ക്കു​ന്ന​തി​ന് ഫോ​റ​സ്റ്റ് സ​ർ​വേ ഓ​ഫ് ഇ​ന്ത്യ​യു​ടെ വെ​ബ്സൈ​റ്റി​ൽ വ​നം വ​കു​പ്പ് ജീ​വ​ന​ക്കാ​രെ​യും താ​ൽ​ക്കാ​ലി​ക വാ​ച്ച​ർ​മാ​രെ​യും ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. ഇ​തു​വ​രെ 5,647 പേ​രെ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ വെ​ബ്സൈ​റ്റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. കാ​ട്ടു​തീ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ, മു​ന്ന​റി​യി​പ്പു​ക​ൾ എ​ന്നി​വ യ​ഥാ​സ​മ​യം അ​റി​യി​ക്കു​ന്ന​തി​നാ​യി സ​ർ​ക്കി​ൾ, ഡി​വി​ഷ​ൻ, റെ​യ്ഞ്ച്, സ്റ്റേ​ഷ​ൻ ത​ല​ത്തി​ൽ ഫ​യ​ർ ക​ൺ​ട്രോ​ൾ റൂ​മു​ക​ൾ സ​ജ്ജ​മാ​ക്കി. ഇ​വ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കാ​നും കാ​ട്ടു​തീ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, കാ​ട്ടു​തീ ഉ​ണ്ടാ​യാ​ലു​ള്ള ഫീ​ൽ​ഡ് ഇ​ൻ​സി​ഡ​ന്‍റ് റെ​സ്പോ​ൻ​സ് സി​സ്റ്റം എ​ന്നി​വ നി​രീ​ക്ഷി​ക്കാ​നു​മാ​യി വ​നം വ​കു​പ്പ് ആ​സ്ഥാ​ന​ത്ത് മു​ഴു​വ​ൻ സ​മ​യ ക​ൺ​ട്രോ​ൾ റൂ​മും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.

കൂ​ടാ​തെ സ​ർ​ക്കി​ൾ​ത​ല പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കാ​നാ​യി സ​ർ​ക്കി​ൾ ചീ​ഫ് ക​ൺ​സ​ർ​വേ​റ്റ​ർ​മാ​രു​ടെ കീ​ഴി​ൽ വ​രു​ന്ന അ​സി​സ്റ്റ​ന്‍റ് ക​ൺ​സ​ർ​വേ​റ്റ​ർ​മാ​രെ സ​ർ​ക്കി​ൽ​ത​ല നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​രാ​യി നി​യ​മി​ച്ചി​ട്ടു​ണ്ട്. ഫോ​റ​സ്റ്റ് വി​ജി​ല​ൻ​സ് വി​ങ്ങി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ വ​നം വ​കു​പ്പ് ആ​സ്ഥാ​ന​ത്തെ ക​ൺ​ട്രോ​ൾ റൂ​മി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് കാ​ട്ടു​തീ ക​ണ്ടാ​ൽ അ​റി​യി​ക്കാ​നാ​യി ഒ​രു ടോ​ൾ ഫ്രീ ​ന​മ്പ​ർ (1800 425 4733) ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. വ​നം വ​കു​പ്പ് ആ​സ്ഥാ​ന​ത്തെ ക​ൺ​ട്രോ​ൾ റൂ​മി​ൽ കോ​ളു​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നും മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന​തി​നും 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു ലാ​ൻ​ഡ് ലൈ​ൻ ന​മ്പ​റും (0471-2529247) ക്ര​മീ​ക​രി​ച്ചു.

‌ഫീ​ൽ​ഡ് ത​ല ക​ൺ​ട്രോ​ൾ റൂ​മു​ക​ളി​ലും ഇ​ത്ത​രം ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.​വ​നം വ​കു​പ്പ് ആ​സ്ഥാ​ന​ത്തെ ഫ​യ​ർ മോ​ണി​റ്റ​റി​ങ് സെ​ല്ലി​ൽ സ​ർ​ക്കി​ൾ ലെ​വ​ൽ ഫ​യ​ർ ക​ൺ​ട്രോ​ൾ റൂ​മു​ക​ളു​മാ​യി നി​ര​ന്ത​രം ബ​ന്ധ​പ്പെ​ട്ട് ഓ​രോ തീ​പി​ടി​ത്ത​വും സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കു​വാ​നും നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​ർ​ക്ക് കാ​ല​താ​മ​സം കൂ​ടാ​തെ ഫ​യ​ർ അ​ല​ർ​ട്ടു​ക​ൾ അ​യ​യ്ക്കാ​നും ഫീ​ൽ​ഡ് ഇ​ൻ​സി​ഡ​ന്‍റ് റെ​സ്പോ​ൺ​സ് സി​സ്റ്റ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​രീ​ക്ഷി​ക്കു​വാ​നും സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി. എ​ല്ലാ വ​നം ഡി​വി​ഷ​നി​ലും കാ​ട്ടു​തീ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടു വ​രു​ന്ന വ​ന​പാ​ല​ക​ർ​ക്ക് ആ​വ​ശ്യ​മാ​യ പ​രി​ശീ​ല​നം പൂ​ർ​ത്തീ​ക​രി​ച്ചു. പൊ​തു​ജ​ന​ങ്ങ​ളി​ൽ കാ​ട്ടു​തീ സം​ബ​ന്ധി​ച്ച അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​പ്പി​ലാ​ക്കി. ആ​വ​ശ്യ​മാ​യ ഇ​ട​ങ്ങ​ളി​ൽ കാ​ട്ടു​തീ സം​ബ​ന്ധി​ച്ച സൂ​ച​നാ ബോ​ർ​ഡു​ക​ളും സ്ഥാ​പി​ച്ചു.

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ, റ​വ​ന്യൂ, പോ​ലീ​സ്, കൃ​ഷി, ഗ​താ​ഗ​ത വ​കു​പ്പു​ക​ൾ എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ച് മാ​ധ്യ​മ​ങ്ങ​ൾ, പൊ​തു​ജ​ന​ങ്ങ​ൾ, വി​ദ്യാ​ർ​ത്ഥി​ക​ൾ, പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രെ​യും കാ​ട്ടു​തീ അ​ലെ​ർ​ട്ടു​ക​ൾ ന​ൽ​കു​ന്ന​തി​നും വി​വ​ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നും സ​ജീ​വ പ​ങ്കാ​ളി​ക​ളാ​ക്കു​ന്ന​തി​നും ന​ട​പ​ടി​ക​ളെ​ടു​ത്തു. അ​ഗ്‌​നി പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ യ​ഥാ​സ​മ​യം ന​ൽ​കു​ക​യും മി​ക്ക സ്ഥ​ങ്ങ​ളി​ലും കാ​ട്ടു​തീ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളും മു​ന്ന​റി​യി​പ്പു​ക​ളും കൈ​മാ​റു​ന്ന​തി​നും വ​യ​ർ​ലെ​സ് സം​വി​ധാ​ന​വും പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ക്കി.

വ​ന​ത്തി​നു​ള്ളി​ൽ ജ​ല ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​ൻ നീ​രു​റ​വ​ക​ൾ വ​റ്റി​പ്പോ​കാ​തെ വെ​ള്ളം സം​ഭ​രി​ച്ചു നി​ർ​ത്താ​നും കു​ള​ങ്ങ​ളു​ടെ​യും വ​യ​ലു​ക​ളു​ടെ​യും സം​ര​ക്ഷ​ണം, ചെ​ക്ക് ഡാ​മു​ക​ളു​ടെ നി​ർ​മ്മാ​ണം, നീ​ർ​ചാ​ലു​ക​ളു​ടെ നി​ർ​മാ​ണം, ബ്ര​ഷ് വു​ഡ് ചെ​ക്ക് ഡാ​മു​ക​ളു​ടെ നി​ർ​മാ​ണം മു​ത​ലാ​യ മ​ണ്ണ് , ഈ​ർ​പ്പ സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കി. കൂ​പ്പു റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് ഉ​പ​യോ​ഗ​യോ​ഗ്യ​മാ​ക്കി. കാ​ട്ടു​തീ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പി​ലാ​ക്കാ​നും, കാ​ട്ടു​തീ ഉ​ണ്ടാ​യാ​ൽ സ്വീ​ക​രി​ക്കേ​ണ്ടു​ന്ന മാ​ർ​ഗ​ങ്ങ​ളെ​ക്കു​റി​ച്ചും, സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളെ​പ്പ​റ്റി​യു​മു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി പ്രി​ൻ​സി​പ്പ​ൽ ചീ​ഫ് ക​ൺ​സ​ർ​വേ​റ്റ​ർ ഓ​ഫ് ഫോ​റ​സ്റ്റ് ആ​ൻ​ഡ് ഹെ​ഡ് ഓ​ഫ് ഫോ​റ​സ്റ്റ് ഫോ​ഴ്സ് സ​ർ​ക്കു​ല​ർ പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.

ഇനി ലക്ഷ്യം തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകൾ

'അത് പ്രസിഡന്‍റിനോട് ചോദിക്കൂ'; പാലക്കാട് തോല്‍വിയില്‍ വി. മുരളീധരന്‍

കേരള ബിജെപി കടിഞ്ഞാൺ ഇല്ലാത്ത കുതിര, ശുദ്ധി കലശം നടത്തണം; വിമർശനവുമായി എൻഡിഎ വൈസ് ചെയർമാൻ

കഴുത്തിൽ കയർ കുരുങ്ങി യുവാവ് മരിച്ച സംഭവം; 6 പേർ കസ്റ്റഡിയിൽ

മദ്യപിച്ചു വാഹനം ഓടിച്ചു; നടൻ ഗണപതിക്കെതിരേ കേസ്