PG Manu 
Kerala

പീഡന കേസ്: മുന്‍കൂര്‍ ജാമ്യം തേടി പി.ജി മനു സുപ്രീംകോടതിയില്‍; തടസ ഹര്‍ജിയുമായി അതിജീവിത

ന്യൂഡല്‍ഹി: ലൈംഗിക പീഡന കേസിലെ പ്രതിയായ മുന്‍ സര്‍ക്കാര്‍ പ്ലീഡര്‍ പി.ജി. മനു മുന്‍കൂര്‍ ജാമ്യം തേടി സുപ്രീം കോടതിയിൽ. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് ഇയാൾ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. തനിക്കെതിരെയുള്ള കേസ് കെട്ടിചമച്ചതാണെന്നും തൊഴിൽമേഖലയിലെ ശത്രുക്കളാണ് തനിക്കെതിരായ നീക്കത്തിനു പിന്നിലെന്നും കാട്ടിയാണ് പി.ജി മനു ഹർജി സമർപ്പിച്ചത്.

ഇതേസമ‍യം, ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് അതിജീവിതയും സുപ്രീം കോടതിയില്‍ തടസഹര്‍ജി നല്‍കി. തന്‍റെ ഭാഗം കേള്‍ക്കാതെ തീരുമാനം എടുക്കരുതെന്ന് അതിജീവിത ഹര്‍ജിയിൽ പറയുന്നു.

നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ കഴിഞ്ഞ മാസമാണ് ഹൈക്കോടതി മനുവിന്‍റെ ജാമ്യാപേക്ഷാ ഹർജി തള്ളിയത്. തുടർന്ന് 10 ദിവസത്തിനകം കീഴടങ്ങണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ സമയപരിധി അവസാനിച്ചതിനാൽ മനുവിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയായിരുന്നു. ഈ സാഹചര്യം നിലനില്‍ക്കെയാണ് സുപ്രീംകോടതിയില്‍ ഇയാൾ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ