ധ്യാന്‍ നാരായണന്‍ 
Kerala

കോട്ടക്കലിൽ മാതാപിതാക്കളുടെ കൈയില്‍നിന്ന് കുളത്തില്‍ വീണ നാലു വയസുകാരന്‍ മരിച്ചു

കോഴിക്കോട്: കോട്ടക്കലിൽ നീന്തല്‍ പഠിപ്പിക്കുന്നതിനിടെ മാതാപിതാക്കളുടെ കൈയില്‍നിന്ന് കുളത്തില്‍ വീണ നാലു വയസുകാരന്‍ മരിച്ചു. ഇന്ത്യന്നൂര്‍ പുതുമനതെക്കെ മഠത്തില്‍ മഹേഷ് ഗംഗാദേവി ദമ്പതികളുടെ മകന്‍ ധ്യാന്‍ നാരായണന്‍ ആണ് മരിച്ചത്. മെയ് 31നായിരുന്നു സംഭവം.

വൈകുന്നേരം വീടിനടുത്തുള്ള കുളത്തില്‍ അമ്മയും അഛനും നീന്തല്‍ പഠിപ്പിക്കുന്നതിനിടെ കുട്ടി കുളത്തിലേക്ക് വീഴുകയായിരുന്നു. ഉടൻ കുട്ടിയെ കരക്കെത്തിച്ച് ഉടന്‍ കോട്ടക്കലിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെ പതിനൊന്നരയോടെ കുട്ടി മരിക്കുകയായിരുന്നു. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ