Kerala

ട്രോളിങ് നിരോധനം: സൗജന്യ റേഷൻ ഉറപ്പാക്കും

തൃ​ശൂ​ർ: 52 ദി​വ​സ​ത്തെ ട്രോ​ളി​ങ് നി​രോ​ധ​നം ക​ണ​ക്കി​ലെ​ടു​ത്ത് എ​ല്ലാ സു​ര​ക്ഷാ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി സ​ജി ചെ​റി​യാ​ൻ. എ​ല്ലാ തീ​ര​ദേ​ശ ജി​ല്ല​ക​ളി​ലും 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ൺ​ട്രോ​ൾ റൂ​മു​ക​ൾ മേ​യ് 15 മു​ത​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.

ക​ട​ലി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും പ​ട്രോ​ളി​ങ്ങി​നു​മാ​യി ഒ​മ്പ​ത് തീ​ര​ദേ​ശ ജി​ല്ല​ക​ളി​ലാ​യി 20 സ്വ​കാ​ര്യ ബോ​ട്ടു​ക​ളും അ​ഞ്ച് ഫൈ​ബ​ർ ബോ​ട്ടു​ക​ളും വാ​ട​ക​യ്ക്കെ​ടു​ത്തു. വി​ഴി​ഞ്ഞം, വൈ​പ്പി​ൻ, ബേ​പ്പൂ​ർ എ​ന്നീ ഫി​ഷ​റീ​സ് സ്റ്റേ​ഷ​നു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് മൂ​ന്ന് മ​റൈ​ൻ ആം​ബു​ല​ൻ​സു​ക​ളു​മു​ണ്ട്. ട്രോ​ളി​ങ് നി​രോ​ധ​ന കാ​ല​യ​ള​വി​ൽ തൊ​ഴി​ൽ ന​ഷ്ട​പ്പെ​ടു​ന്ന യ​ന്ത്ര​വ​ത്കൃ​ത മ​ത്സ്യ​ബ​ന്ധ​ന​യാ​ന​ങ്ങ​ളി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കും പീ​ലി​ങ് തൊ​ഴി​ലാ​ളി​ക​ൾ​ക്കും സൗ​ജ​ന്യ റേ​ഷ​ൻ ല​ഭ്യ​മാ​ക്കും. സ​മ്പാ​ദ്യ സ​മാ​ശ്വാ​സ പ​ദ്ധ​തി തു​ക ഗ​ഡു​ക്ക​ളാ​യി അ​നു​വ​ദി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഗോ​വ​യി​ലെ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഒ​ഫ് വാ​ട്ട​ർ സ്പോ​ർ​ട്സി​ൽ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ 83 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി യു​വാ​ക്ക​ളെ ക​ട​ൽ സു​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ളാ​യി എ​ല്ലാ ഹാ​ർ​ബ​റു​ക​ളി​ലും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി നി​യോ​ഗി​ച്ചു. ഫി​ഷ​റീ​സ് വ​കു​പ്പ് മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ്, കോ​സ്റ്റ​ൽ പൊ​ലീ​സ് എ​ന്നി​വ ഏ​കോ​പ​ന​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്താ​ൻ നാ​വി​ക​സേ​ന​യോ​ടും തീ​ര സം​ര​ക്ഷ​ണ സേ​ന​യോ​ടും സ​ജ്ജ​രാ​കാ​ൻ നി​ർ​ദേ​ശി​ച്ചു.

മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്‌​മെ​ന്‍റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ട്രോ​ൾ ബാ​ൻ കാ​ല​യ​വി​ൽ കൂ​ടു​ത​ൽ പൊ​ലീ​സു​കാ​രു​ടെ സേ​വ​നം ആ​വ​ശ്യ​മാ​യി വ​ന്നാ​ൽ ജി​ല്ലാ ഫി​ഷ​റീ​സ് ഓ​ഫീ​സ​ർ​മാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന മു​റ​യ്ക്ക് അ​നു​വ​ദി​ക്കാ​ൻ ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി​ക​ൾ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി. ട്രോ​ളി​ങ് നി​രോ​ധ​നം ലം​ഘി​ക്കു​ന്ന ട്രോ​ൾ ബോ​ട്ടു​ക​ൾ​ക്കെ​തി​രേ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. ട്രോ​ൾ ബാ​ൻ കാ​ല​യ​ള​വി​ൽ ഇ​ൻ​ബോ​ർ​ഡ് വ​ള്ള​ങ്ങ​ൾ​ക്കൊ​പ്പം ഒ​രു കാ​രി​യ​ർ വ​ള്ളം മാ​ത്ര​മേ അ​നു​വ​ദി​ക്കൂ എ​ന്നും ഇ​ത് ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

വായ്പാ തട്ടിപ്പ് ;അങ്കമാലി അർബൻ സഹകരണ സംഘത്തിന്‍റെ മുൻ സെക്രട്ടറി ബിജു ജോസ് അറസ്റ്റിൽ

പരസ്യപ്രതികരണങ്ങൾ വേണ്ട; താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് കോൺഗ്രസ്

ദിവ്യക്കെതിരേ കർശന നടപടി, അന്വേഷണത്തിൽ‌ ഇടപെടില്ല: മുഖ്യമന്ത്രി

കരുവന്നൂർ കള്ളപ്പണക്കേസ്: വിചാരണ പെട്ടെന്ന് പൂർത്തിയാക്കാൻ നിർദേശിച്ച് സുപ്രീം കോടതി

ദുബായിൽ നിന്നും ഇറാഖ്, ഇറാൻ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ ഒക്റ്റോബർ 23 വരെ റദ്ദാക്കി എമിറേറ്റ്സ് എയർലൈൻസ്