CM Pinarayi Vijayan  
Kerala

'മാലിന്യമുക്തം നവകേരളം'; ഒക്ടോബര്‍ 2 മുതല്‍ ആറുമാസം സംസ്ഥാന വ്യാപക പ്രചാരണം

മുഖ്യമന്ത്രി പിണറായി വിജയനാണ് സര്‍വ്വകക്ഷിയോഗം വിളിച്ചത്

തിരുവനന്തപുരം: ഒക്ടോബര്‍ 2 ഗാന്ധിജയന്തി ദിനത്തിലാരംഭിച്ച് 2025 മാര്‍ച്ച് 30 അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനം വരെ നീണ്ടുനില്‍ക്കുന്ന വിപുലമായ "മാലിന്യമുക്തം നവകേരളം' ജനകീയ ക്യാമ്പയിന്‍ സംഘടിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് സര്‍വ്വകക്ഷിയോഗത്തിന്‍റെപിന്തുണ. മുഖ്യമന്ത്രി പിണറായി വിജയനാണ് സര്‍വ്വകക്ഷിയോഗം വിളിച്ചത്.

മാലിന്യത്തിന്‍റെ അളവ് കുറക്കല്‍, കൃത്യമായി തരംതിരിക്കല്‍, ജൈവ മാലിന്യങ്ങളും ദ്രവമാലിന്യങ്ങളും ഉറവിടത്തില്‍ സംസ്കരിക്കല്‍, അജൈവ പാഴ് വ സ്തുക്കള്‍ ഹരിതകര്‍മസേനകള്‍ വഴി കൈമാറല്‍ മുതലായ പ്രവര്‍ത്തനങ്ങള്‍ ജനപങ്കാളിത്തത്തോടെ നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കക്കൂസ് മാലിന്യ സംസ്ക്കരണത്തിന് ആവശ്യമായ പ്ലാന്‍റുകള്‍ സ്ഥാപിക്കണം. ജലസ്രോതസും നീര്‍ച്ചാലുകളും ശുദ്ധീകരിക്കണം. ശാസ്ത്രീയമായ രീതിയില്‍ ലാന്‍റ് ഫില്ലുകള്‍ ആരംഭിക്കാനാകണം. കൂട്ടായ ഇടപെടലിലൂടെ പൊതുബോധം ഉണ്ടാക്കാനാകണം. പാഴ് വസ്തു ശേഖരണം, ഹരിതകര്‍മസേനയുടെ പ്രവര്‍ത്തനങ്ങള്‍, ശേഖരിച്ചവ സംഭരിക്കല്‍, പാഴ് വസ്തുക്കള്‍ നീക്കം ചെയ്യല്‍, സാനിറ്ററി മാലിന്യ സംസ്കരണം, പുനരുപയോഗം സാധ്യമല്ലാത്ത മാലിന്യങ്ങളുടെ സംസ്കരണം, ലെഗസി മാലിന്യം നീക്കം ചെയ്യല്‍, ഗാര്‍ബേജ് വള്‍നറബിള്‍ പോയിന്‍റുകള്‍ നീക്കം ചെയ്യല്‍, സംരംഭകത്വവികസനം, ജൈവമാലിന്യ സംസ്കരണം, എന്‍ഫോഴ്സ്മെന്‍റ്, വിവിധ വകുപ്പുകളുമായുള്ള ഏകോപനം എന്നിവയില്‍ വിടവുകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കും.സമ്പൂര്‍ണ മാലിന്യ സംസ്കരണ സംവിധാനം ഏര്‍പ്പെടുത്തിയ ടൗണുകള്‍, റസിഡന്‍ഷ്യല്‍ ഏര്യകള്‍, പാര്‍ക്കുകള്‍, മാര്‍ക്കറ്റുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ കണ്ടെത്തുന്ന വിടവുകള്‍ പരിഹരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തി ഘട്ടംഘട്ടമായി നടപ്പിലാക്കുമെന്ന് അദ്ദേഹം അറിയിച്ചു.

ജനകീയ വിജിലന്‍സ് സ്ക്വാഡുകള്‍, പൊലീസ് സഹായത്തോടെഎന്‍ഫോഴ്സ്മെന്‍റ് നടപടികള്‍, ശുചിത്വം-ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട വിവിധ ഏജന്‍സികളുടെ പരിശോധനകള്‍ എന്നിവ കാര്യക്ഷമമാക്കും. ആവശ്യമായ ഇടങ്ങളില്‍ നിര്‍മ്മിത ബുദ്ധി അധിഷ്ഠിതമായ ക്യാമറകള്‍ സ്ഥാപിക്കും.നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ സംസ്ഥാനത്തേക്ക് കടത്തുന്നില്ലെന്ന് ഉറപ്പാക്കാന്‍ അതിര്‍ത്തികളിലും ചെക്പോസ്റ്റുകളിലും പരിശോധന കര്‍ശനമാക്കുംകടകളിലും വ്യാപാര സ്ഥാപനങ്ങളിലും നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കും.നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്ന സ്ഥാപനങ്ങള്‍, നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ മൊത്തക്കച്ചവടക്കാര്‍, സ്റ്റോക്കിസ്റ്റുകള്‍ എന്നിവര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളും. പ്ലാസ്റ്റിക് പദാര്‍ത്ഥങ്ങളുടെ ഉപഭോഗം പരമാവധി കുറക്കുന്നതിന് ആവശ്യമായ ബോധവല്‍ക്കരണം നടത്തും.

അപ്രതീക്ഷിത ഭൂരിപക്ഷവുമായി രാഹുലിന്‍റെ വിജയം

ചേർത്ത് പിടിച്ച സഖാക്കൾക്കും നെഞ്ചോട് ചേർത്ത പ്രസ്ഥാനത്തിനും നന്ദി, ഇനിയും ജനങ്ങൾക്കിടയിലുണ്ടാവും; പി. സരിൻ

ചേലക്കരയിൽ യു.ആർ. പ്രദീപിന് വിജയം

അനിയാ, ആ ചിഹ്നം ഉപേക്ഷിച്ചോളൂ... സ്റ്റെതസ്കോപ്പ് കളയണ്ട, നമുക്ക് പണിയെടുത്ത് ജീവിക്കാം; സരിന് ട്രോൾ മഴ

ശരദ് പവാർ, ഉദ്ധവ് താക്കറെ: മഹാരാഷ്ട്രയിൽ വൻമരങ്ങൾ വീണു